മുംബൈ: ഓടുന്ന ബസിൽ കമിതാക്കൾ ലൈംഗിക ബന്ധത്തിലേർപ്പെട്ട സംഭവത്തിൽ ബസ് കണ്ടക്റ്റർക്കെതിരെ നടപടിയുണ്ടായേക്കും. നവി മുംബൈ മുൻസിപ്പൽ കോർപ്പറേഷന്‍റെ കീഴിലുള്ള എസി ബസിലാണ് യുവതിയും യുവാവും ലൈംഗിക ബന്ധത്തിലേർപ്പെട്ടത്.
സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് അധികൃതർ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. യാത്രക്കാരായ കമിതാക്കളെ തടയാനും നിയന്ത്രിക്കാനും കണ്ടക്റ്റർക്ക് കഴിഞ്ഞില്ലെന്ന് എൻഎംഎംസി കണ്ടെത്തിയിട്ടുണ്ട്.
പൻവേലിൽ നിന്നും കല്യാണിലേക്ക് പോവുകയായിരുന്ന എസി ബസിന്‍റെ പിൻ സീറ്റിലായിരുന്നു യുവാവും യുവതിയും. ബസിൽ യാത്രക്കാർ കുറവായിരുന്നു. ഈ സമയത്ത് ഇരുവരും പിൻ സീറ്റിൽ ഇരുന്ന് ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു. ബസ് ഗതാഗത കുരുക്കിൽപെട്ടപ്പോൾ മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് കമിതാക്കളുടെ വീഡിയോ പകർത്തിയത്.
വീഡിയോ ഇവർ അധികൃതർക്ക് അയച്ചുകൊടുക്കുകയും ചെയ്‌തു. 22 സെക്കന്‍റ് ദൈർഘ്യമാണ് വീഡിയോക്കുള്ളത്. ഇത് പകർത്തിയത് ഒരു ബൈക്ക് യാത്രികനാണെന്നാണ് വിവരം.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: