ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കുന്നതാണ് പാശ്ചാത്യ രാജ്യങ്ങളിലെ പതിവ്. ഇത്തരത്തിൽ ഇഷ്ടപ്പെട്ട പുരുഷന്‍റെ പിതാവിനെ കണ്ടതോടെ ജീവിതം തന്നെ വഴിമുട്ടിയ ഒരു യുവതിയുടെ അനുഭവ കഥയാണ് സ്കോട്ട്‌ലന്‍റിൽ നിന്നും പുറത്തു വരുന്നത്.
അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. കാമുകന്‍റെ പിതാവ് തന്‍റെ മുൻ കാമുകനായിരുന്നുവെന്നതാണ് യുവതിയെ ഞെട്ടിച്ച കാര്യം. യുവതി ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് വാർത്ത ലോകം അറിയുന്നത്.
ഡേറ്റിങ് ആപ്പ് മുഖേനയാണ് യുവതി ഒരു യുവാവുമായി അടുപ്പത്തിലാകുന്നത്. ഡേറ്റിങ്ങിനിടെ ഇരുവരും തമ്മിൽ പ്രണയത്തിലായി. വിവാഹം കഴിച്ചാലോ എന്നായി പിന്നീട്. ഇതോടെ കാമുകൻ തന്‍റെ പിതാവിനെ യുവതിയെ പരിചയപ്പെടുത്തുന്നതിനായി തീരുമാനിച്ചു.
വീടിനു സമീപത്തെ ഒരു ബാറിൽ കൂടിക്കാഴ്ച്ചയ്ക്ക് അവസരവുമൊരുക്കി. ബാറിൽ വച്ച് യുവതിയും പിതാവും തമ്മിൽ കണ്ടതോടെയാണ് ആകെ കുഴപ്പത്തിലായത്. ഇതേ യുവതിയുമായി കാമുകന്‍റെ പിതാവ് നേരത്തെ പ്രണയത്തിലായിരുന്നു.
കഴിഞ്ഞ ക്രിസ്തുമസ് സീസണിലായിരുന്നു യുവതി യുവാവിന്‍റെ പിതാവുമായി ഡേറ്റ് ചെയ്‌തിരുന്നത്. എന്നാൽ ഇയാളുടെ കുടുംബത്തെ കുറിച്ച് ധാരണയില്ലായിരുന്നു. യുവാവിനെ സ്വന്തമാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പിതാവുമായുള്ള പൂർവ ബന്ധം കാരണം എന്തു ചെയ്യുമെന്നറിയാത്തതാണ് യുവതിയുടെ അവസ്ഥ.
യുവതിയുടെ അനുഭവത്തിന് നിരവധി പേർ പരിഹാരം നിർദേശിച്ചിട്ടുണ്ട്. പലരും ബന്ധം പിരിയാനാണ് നിർദേശിച്ചിട്ടുള്ളത്. എന്നാൽ മറ്റു ചിലർ യുവാവുമായി ബന്ധം തുടരാനും നിർദേശിക്കുന്നു.
Join Our Whats App group
Post A Comment: