കോട്ടയം: നാട്ടകത്ത് ലോറിയും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. എം.സി റോഡിൽ നാട്ടകം പോളി ടെക്‌നിക് കോളജിനു സമീപത്തായിരുന്നു അപകടം.
ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. ജീപ്പിന് പിന്നിലിരുന്ന മൂന്നുപേര്‍ക്കാണ് പരുക്ക് സംഭവിച്ചിരിക്കുന്നത്. ബംഗളൂരുവില്‍ നിന്ന് ലോഡുമായി വന്ന ലോറിയിലാണ് ജീപ്പിലേക്ക് ഇടിച്ചു കയറിയത്. ഇന്‍റീരിയര്‍ വര്‍ക്ക് ചെയ്യുന്ന തൊഴിലാളികളാണ് ജീപ്പില്‍ ഉണ്ടായിരുന്നത്.
മുന്‍വശം പൂർണമായും തകര്‍ന്ന ജീപ്പ് അഗ്‌നിരക്ഷാസേന എത്തിയാണ് നീക്കം ചെയ്തത്. അപകടത്തെത്തുടര്‍ന്നുണ്ടായ ഗതാഗത തടസം ചിങ്ങവനം പൊലീസ് എത്തി നീക്കി.
Join Our Whats App group
Post A Comment: