ചങ്ങനാശേരി: വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. മോസ്കോ സ്വദേശിനി മല്ലിക (38)യാണ് മരിച്ചത്. ഇവരുടെ ഭർത്താവ് അനീഷ് (42) ആണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്.
മല്ലികയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് ഡ്രൈവർക്ക് സംശയം തോന്നിയതിനെ തുടർന്നാണ് പൊലീസിൽ വിവരം അറിയിച്ചതും തുടർന്ന് അനീഷിനെ കസ്റ്റഡിയിലെടുത്തതും.
വീട്ടമ്മയുടെ ശരീരമാസകലം മുറിവുകളും രക്തവുമുണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join Our Whats App group
Post A Comment: