www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1760) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഗൂഗിൾ ലൊക്കേഷൻ മാറി; വിവാഹത്തിന് വരനും വധുവും രണ്ട് ക്ഷേത്രത്തിൽ

Share it:



കണ്ണൂർ: ഗൂഗിൾ ലൊക്കേഷൻ മാറിയതിനെ തുടർന്ന് മുഹൂർത്ത സമയത്ത് വരൻ മറ്റൊരിടത്ത്. മുഹൂർത്തം തെറ്റി മൂന്ന് മണിക്കൂർ കഴിഞ്ഞാണ് വരൻ സ്ഥലത്തെത്തി വധുവിന് താലി ചാർത്തിയത്.

ഇരിട്ടി സ്വദേശിനിയായ വധുവിന്‍റെ ബന്ധു തിരുവനന്തപുരത്തുകാരനായ വരന് അയച്ചുകൊടുത്ത ഗൂഗിള്‍ ലൊക്കേഷൻ മാറിപോയതാണ് പൊല്ലാപ്പായത്. വധുവിന്‍റെ ബന്ധു ഇരിട്ടി കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന് പകരം വടകര പയ്യോളിയിലെ കീഴൂര്‍ ശിവക്ഷേത്രത്തിന്‍റെ ലൊക്കേഷനാണ് അയച്ചുകൊടുത്തത്. 

ഇതോടെ മുഹൂര്‍ത്തത്തിന് താലികെട്ടല്‍ നടന്നില്ലെന്ന് മാത്രമല്ല ക്ഷേത്രത്തിലെ പൂജാരിക്ക് പകരം ക്ഷേത്രജീവനക്കാരനെ പരികര്‍മിയാക്കേണ്ടിയും വന്നു. 

ഗൂഗിള്‍ ലൊക്കേഷന്‍ അനുസരിച്ച് വരനും കുടുംബവും വടകര പയ്യോളിയിലെ കീഴൂര്‍ ശിവക്ഷേത്രത്തിലാണ് എത്തിയത്. 10.30-നുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. 

സമയമായിട്ടും വരനെയും സംഘത്തെയും കാണാതെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇപ്പോഴെത്തും എന്ന മറുപടിയാണ് കിട്ടിയത്. അല്‍പ്പസമയത്തിനുശേഷം വരനും സംഘവും അമ്പലത്തില്‍ എത്തി.

എന്നാല്‍ എത്തിച്ചേര്‍ന്നത് വിവാഹം നടത്താന്‍ നിശ്ചയിച്ച അമ്പലത്തിലായിരുന്നില്ല. അവിടെ എത്തിയപ്പോള്‍ വധുവിനെയും ബന്ധുക്കളെയും കാണാതെ വന്നതോടെ ഫോണ്‍ വിളിച്ച് ചോദിച്ചപ്പോഴാണ് അയച്ചുകൊടുത്തത് തെറ്റായ ഗൂഗിള്‍ ലൊക്കേഷന്‍ ആണ് എന്ന് തിരിച്ചറിഞ്ഞത്  ഞങ്ങളെത്തി നിങ്ങള്‍ എവിടെ എന്ന വരന്‍റെ സംഘത്തിന്‍റെ അന്വേഷണത്തിലാണ് വരനും വധുവും നില്‍ക്കുന്ന അമ്പലങ്ങള്‍ തമ്മില്‍ 60-ലധികം കിലോമീറ്ററിന്‍റെ വ്യത്യാസം ഉണ്ടെന്ന് അറിയുന്നത്.

ക്ഷേത്രത്തില്‍ പ്രത്യേകമായി മുഹൂര്‍ത്തം കാണേണ്ടതില്ലെന്നും വരനോട് എത്രയും വേഗമെത്താനും എത്ര വൈകിയായാലും വിവാഹം നടത്താമെന്നും പറഞ്ഞ് ക്ഷേത്രത്തിലെ മേല്‍ശാന്തിയും ജീവനക്കാരും ചേര്‍ന്ന് ആശ്വസിപ്പിക്കുകയായിരുന്നു. ഒന്നരയോടെ വരന്‍ ക്ഷേത്രത്തിലെത്തുകയും ക്ഷേത്രം ജീവനക്കാരുടെ നേതൃത്വത്തില്‍ നടയില്‍വെച്ച് താലിചാര്‍ത്തുകയും ചെയ്തു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളമില്ലാതെ കുടിച്ചു; 21 കാരൻ മരിച്ചു

ബംഗളൂരു: പന്തയം ജയിക്കാൻ അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളം തൊടാതെ ഉള്ളിലാക്കിയ 21 കാരൻ മരിച്ചു. കർണാടകത്തിലെ കോലാറിലാണ് സംഭവം നടന്നത്. മുൾബാഗ് താലൂക്കിൽ പൂജരഹള്ളി ഗ്രാമത്തിൽ കാർത്തിക് എന്ന യുവാവാണ് മരിച്ചത്. 

കുഞ്ഞു പിറന്ന് എട്ടാം ദിവസമാണ് യുവാവിന്‍റെ മരണം. സുഹൃത്തുക്കൾ അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളം തൊടാതെ കഴിക്കുന്നവർക്ക് 10,000 രൂപ വാഗ്ദാനം ചെയ്‌തു. കാർത്തിക് വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.

നിന്ന നിപ്പിൽ കാർത്തിക്ക് അഞ്ച് ബോട്ടിൽ മദ്യം അകത്താക്കി. എന്നാൽ മദ്യം ഉള്ളിൽ ചെന്നതിനു പിന്നാലെ തന്നെ ഇയാൾക്ക് അസ്വസ്ഥത തുടങ്ങി. വൈകാതെ കുഴഞ്ഞുവീണു. സുഹൃത്തുക്കൾ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഒരു വർഷം മുമ്പ് വിവാഹിതനായ കാർത്തിക്കിന് എട്ട് ദിവസം മുമ്പാണ് കുഞ്ഞ് ജനിച്ചത്. പ്രസവാനന്തര ചടങ്ങുകൾക്കായി ഭാര്യാ വീട്ടിലേക്ക് പോകും മുമ്പായിരുന്നു മദ്യപിച്ചതും വാതുവച്ചതും. 


Share it:

Viral

Post A Comment: