ആലപ്പുഴ: അവധി ആഘോഷിക്കാൻ അമ്മ വീട്ടിലെത്തിയ ആറ് വയസുകാരൻ എർത്ത് വയറിൽ നിന്നും ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങര കൊല്ലവറയിൽ ഹാബേൽ ഐസക്കിന്‍റെയും ശ്യാമയുടെയും മകൻ ഹമീനാണ് മരിച്ചത്.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെ ശ്യാമയുടെ കൈതവടക്ക് കോയിത്താഴത്ത് വീട്ടിലായിരുന്നു അപകടം. വീടിന്‍റെ ഭിത്തിയോട് ചേർന്ന് മണ്ണിൽ കളിക്കുന്നതിനിടെ എർത്ത് കമ്പിയിൽ തൊട്ടതാണ് അപകട കാരണം. വഴിയാത്രക്കാരാണ് കുട്ടി വീണു കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Join Our Whats App group
Post A Comment: