www.superprimetime.com

Total Pageviews

45,261,160

Blog Archive

Search This Blog

Tags

Kerala (1807) Idukki (1767) Mostreaded (1615) Crime (1377) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തെരുവുനായ ആക്രമണം; വാക്‌സിൻ എടുത്തിട്ടും അഞ്ചര വയസുകാരിക്ക് പേ വിഷ ബാധ

Share it:



മലപ്പുറം: തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്ത ശേഷവും പേ വിഷബാധ. മലപ്പുറം പെരുവള്ളൂര്‍ കാക്കത്തടം സ്വദേശിയുടെ മകള്‍ക്കാണ് നായയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റത്. 

നിലവിൽ കുട്ടി ഗുരുതരാസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. മാര്‍ച്ച് 29 നാണ് കുട്ടിക്ക് കടിയേറ്റത്. തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. കുട്ടി മിഠായി വാങ്ങാന്‍ പുറത്ത് പോയപ്പോഴാണ് ആക്രമണത്തിനിരയായത്. 

അന്നേ ദിവസം ഏഴ് പേര്‍ക്ക് കടിയേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിന്ന് കുട്ടിക്ക് ഐഡിആര്‍ബി വാക്‌സിന്‍ നല്‍കിയിരുന്നു. 

ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലാണ് കുട്ടി. നിലവില്‍ ഐസിയുവിലാണ് കുട്ടിയുള്ളത്. തലക്ക് കടിയേറ്റാല്‍ വാക്‌സിന്‍ എടുത്താലും പേവിഷബാധ ഉണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Share it:

Kerala

Post A Comment:

Also Read

വീണ്ടും ന്യൂനമർദം; മഴ ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പു