കൊച്ചി: യാത്രക്കിടെ മസാല ദോശ കഴിച്ചതിനു പിന്നാലെ ഭക്ഷ്യ വിഷബാധയുണ്ടായ മൂന്ന് വയസുകാരി മരിച്ചു. തൃശൂർ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് സംഭവം. വിദേശത്തുള്ള ഹെൻട്രിയെ സ്വീകരിക്കാനെത്തിയതായിരുന്നു കുടുംബം. തുടർന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ അങ്കമാലിക്കടുത്ത് കരയാംപറമ്പിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയിരുന്നു.
കുട്ടിയുടെ മാതാപിതാക്കളും ഹെൻട്രിയുടെ അമ്മയും മസാല ദോശ കഴിച്ചു. വീട്ടിലെത്തിയപ്പോൾ എല്ലാവർക്കും ശാരീരിക അസ്വസ്ഥത ഉണ്ടായിരുന്നു. ഇതോടെ വീടിനടുത്തുള്ള ആശുപത്രിയിൽ ഇവർ ചികിത്സ തേടി.
ആരോഗ്യ നില വഷളായതോടെ ഒലീവിയയെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നില വഷളാകുകയും മരിക്കുകയുമായിരുന്നു. പൊലീസ് മേൽനടപടി സ്വീകരിച്ചു.
Join Our Whats App group
Post A Comment: