ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയുടെ ശ്രദ്ധാ കേന്ദ്രമായ പീരുമേട്ടിൽ കളം വ്യക്തമാകുന്നു. യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. സിറിയക് തോമസ് തന്നെ മത്സര രംഗത്തെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
മണ്ഡലത്തിൽ ഏകകണ്ഡമായി സിറിയക്കിന്‍റെ പേരാണ് ദേശീയ നേതൃത്തിന്‍റെ പരിഗണനയിലുള്ളത്. കേന്ദ്രത്തിന്‍റെ അംഗീകാരം ലഭിച്ചാൽ സിറിയക് തന്നെ യുഡിഎഫിനു വേണ്ടി ഇത്തവണയും കളത്തിലിറങ്ങും. കഴിഞ്ഞ തവണ അന്തരിച്ച വാഴൂർ സോമനോട് നേരിയ വോട്ടിനാണ് സിറിയക് പരാജയപ്പെട്ടത്. ഇത്തവണ വിജയ സാധ്യത മുന്നിൽ കണ്ടാണ് സിറിയക്കിന്‍റെ പേര് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
Electric Body Trimmer for Women
അതേസമയം എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ മത്സരിക്കുന്നതിനും ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ, വാഴൂർ സോമന്‍റെ മകൻ സോബിൻ തുടങ്ങിയവരുടെ പേരുകൾ പരിഗണനാ ലിസ്റ്റിലുണ്ടായിരുന്നെങ്കിലും സലിംകുമാറിനെ തന്നെ മത്സരിപ്പിക്കാൻ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്.
ഇതോടെ മണ്ഡലത്തിലെ പരിപാടികളിൽ സലിംകുമാർ സജീവമായി. പീരുമേട് മണ്ഡലത്തിലെ എൽഡിഎഫ് ജാഥയ്ക്ക് നേതൃത്വം കൊടുക്കുന്നതും സലിംകുമാറാണ്. ഇതോടെ മണ്ഡലത്തിൽ ഇരുവരും നേർക്കുനേർ ഏറ്റുമുട്ടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
വണ്ടിപ്പെരിയാർ ടൗണിലെ ഈ കാഴ്ച്ച കണ്ടോ....
Join Our Whats App group


Post A Comment: