www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തെന്നിന്ത്യയിൽ നടിമാരുടെ വയറിനോട് ഭ്രമം; മാളവിക

വയറിനോടുള്ള ഭ്രമത്തെ കുറിച്ച് മാളവിക മോഹനൻ.
Share it:

malavika-mohanan-


കൊച്ചി: തെന്നിന്ത്യൻ സിനിമകളിൽ നായികമാരുടെ വയർ ക്യാമറയിൽ പകർത്താറുന്നത് ഒരു യാഥാർഥ്യമാണെന്ന് നടി മാളവിക മോഹനൻ. ദുർഖർ ചിത്രം പട്ടം പോലെയെന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ട നടിയായി മാറിയ താരമാണ് മാളവിക. 

ചുരുങ്ങിയ കാലത്തിനുള്ളിൽ തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌ത മാളവിക ഇപ്പോൾ മോഹൻലാലിനൊപ്പം പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരം തെന്നിന്ത്യൻ സിനിമയിൽ വയറിനോടുള്ള ഭ്രമത്തെ കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഒരു അഭിമുഖത്തിലാണ് മാളവിക ഇക്കാര്യം വെളിപ്പെടുത്തിയത്. ഹോർട്ടർ ഫ്ളൈക്ക് നൽകിയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തെന്നിന്ത്യൻ സിനിമകളിൽ നടിമാരുടെ വയർ ക്യാമറയിൽ പകർത്തുന്നത് ഒരു യാഥാർഥ്യമാണെന്ന് മാളവിക പറ‍യുന്നു.

ശരീരവടിവുള്ള നടിമാരെയാണ് ഇവിടെ കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന ധാരണയുണ്ട്. മുംബെയിൽ വളർന്നതുകൊണ്ട് ഇത് തനിക്കൊരു പുതിയ കാര്യമായി തോന്നിയെന്നും അഭിമുഖത്തിൽ മാളവിക പറയുന്നു. 

സോഷ്യൽ മീഡിയയിൽ നടിമാരുടെ ചിത്രങ്ങൾ കാണുമ്പോൾ ചിലർ അവരുടെ ശരീരത്തിലേക്ക് സൂം ചെയ്യുന്നത് കാണാം. വയറിനോടുള്ള ഭ്രമം വളരെ യാഥാർഥ്യമാണ്. 

അഭിനയ രംഗത്തേക്ക് വന്ന സമയത്ത് മെലിഞ്ഞിരിക്കുന്നതിന് താൻ ക്രൂരമായി ട്രോൾ ചെയ്യപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. ആദ്യ സിനിമ ചെയ്യുമ്പോൾ 21 വയസായിരുന്നു. അത് കഠിനമായിരുന്നു. അത് വല്ലാതെ തന്നെ ബാധിച്ചു. 

തോലും എല്ലും.... പോയി കുറച്ച് തടിവയ്ക്ക് എന്നൊക്കെ പറഞ്ഞു. അതിലും തരം താണ ചില പ്രയോഗങ്ങളും ഉണ്ടായിരുന്നുവെന്നും മാളവിക പറഞ്ഞു. മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലുള്ള ഹൃദയപൂർവമാണ് മാളവികയുടെ അടുത്ത സിനിമ. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Share it:

Entertainment

Gallery

Post A Comment: