കൊച്ചി: നടൻ കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോൾ കുഞ്ഞ് അതിഥിക്കായി കാത്തിരിക്കുന്ന ദിയയുടെ ബേബി മൂൺ ഫോട്ടോ ഷൂട്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ഇൻസ്റ്റഗ്രാമിലൂടെ ദിയ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. ഭർത്താവ് അശ്വിനൊപ്പമാണ് ദിയ ബേബി മൂൺ ഫോട്ടോ ഷൂട്ട് നടത്തിരിയിരിക്കുന്നത്. അഞ്ചാം മാസം കഴിയാറായെന്നും വളകാപ്പ് ചടങ്ങുകൾ ആചാരമനുസരിച്ച് നടത്തുമെന്നും ദിയ യുടൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു.
കടലിന്‍റെ പശ്ചാത്തലത്തിലാണ് ബേബി മൂൺ ചിത്രങ്ങൾ. അക്വാ ബ്ലൂ ബ്രാലൈറ്റും സൈഡ് ഓപ്പൺ നൈറ്റ് സ്കർട്ടുമാണ് വേഷം. നിറവയറിൽ കൈവച്ച് മെർമേഡ് ലുക്കിലാണ് ദിയ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: