ജയ്‌പൂർ: പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ ഹോട്ടൽ മുറിയിലെത്തിച്ച് മദ്യം നൽകി മയക്കിയ ശേഷം പീഡിപ്പിച്ച കേസിൽ യുവതിക്ക് 20 വർഷം തടവ് ശിക്ഷ. രാജസ്ഥാനിലാണ് സംഭവം. 30 വയസുകാരിയായ ലാലിബായ് മോഗിയ എന്ന സ്ത്രീയെയാണ് ജഡ്ജി സലിം ബദ്ര ശിക്ഷിച്ചത്. 20 വർഷം തടവിന് പുറമെ 45,000 രൂപ പിഴയുമൊടുക്കണം.
2023 ഒക്ടോബര്‍ 17നാണ് സംഭവം നടക്കുന്നത്. 17 കാരനായ മകനെ മോഗിയ വശീകരിച്ച് ഹോട്ടല്‍ മുറിയില്‍ താമസിപ്പിച്ചുവെന്ന ഇരയുടെ അമ്മ ആരോപിച്ചിരുന്നു. ആണ്‍കുട്ടിക്ക് മദ്യം നല്‍കിയതിന് ശേഷം ആറ് മുതല്‍ ഏഴ് ദിവസം വരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 363 ( തട്ടിക്കൊണ്ടുപോകല്‍), ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും), ലൈംഗിക കുറ്റകുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: