ചിക്കാഗോ: യാത്രക്കിടെ വിമാനത്തിനുള്ളിൽ യുവതിയുടെ പരാക്രമം. ഫിലാഡൽഫിയയിൽ നിന്നും ചിക്കാഗോയിലേക്കുള്ള യാത്രക്കിടെയാണ് അസാധാരണ സംഭവങ്ങൾ നടന്നത്.
ശനിയാഴ്ച്ച സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനം 418ലാണ് സംഭവം നടന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. യാത്രക്കിടെ വിമാനത്തിനുള്ളിൽ നഗ്നയായ യുവതി സീറ്റിൽ മലമൂത്ര വിസർജനം നടത്തുകയായിരുന്നു.
വിമാനം ലാന്‍റ് ചെയ്‌തതിനു ശേഷം വൃത്തിയാക്കുന്നതിനായി മണിക്കൂറുകളോളം വേണ്ടി വന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ വിമാന കമ്പനി ക്ഷമ ചോദിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്. യുവതിക്കെതിരെ എന്ത് നടപടിയുണ്ടായെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: