വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗ വാർത്ത പുറത്തു വന്നതിനു പിന്നാലെ തന്നെ ഇനിയെന്ത് എന്ന ചോദ്യവും ഉയർന്നു തുടങ്ങി. 140 കോടിയിലേറെ വരുന്ന ആഗോള കത്തോലിക്ക സഭയുടെ തലവനാണ് അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പ.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതോടെയാണ് അർജന്‍റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13ന് മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നത്.
അദ്ദേഹത്തിന്‍റെ നിര്യാണത്തോടെ കത്തോലിക്ക സഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. മാർപ്പാപ്പയുടെ മരണം സ്ഥിരീകരിക്കുന്നതു മുതൽ പുതിയ മാർപ്പാപ്പയെ വാഴിക്കുന്നതു വരെയുള്ള കാര്യങ്ങൾ കൃത്യമായ മാർഗരേഖയിലൂടെയാണ് നടക്കുന്നത്.
മരണം സ്ഥീരീകരിക്കൽ
ചുമതലയിലുള്ള മാർപ്പാപ്പ മരണപ്പെട്ടാൽ ഇക്കാര്യം സ്ഥിരീകരിക്കുന്നത് വത്തിക്കാന്‍റെ ഭരണാധികാരിയായിരിക്കുന്ന കാമർലെംഗോ ആണ്. വത്തിക്കാന്‍റെ സ്വത്തിന്‍റെയും വരുമാനത്തിന്‍റെയും അധികാരം കാമർലെംഗോയ്ക്കാണ്.
കാമർലെംഗോ മാർപ്പാപ്പയുടെ ചെവിയിൽ മൂന്നു വട്ടം മാമോദീസ പേര് വിളിക്കും. മൂന്ന് വിളിയിലും പ്രതികരണമില്ലെങ്കിൽ മരണം സ്ഥിരീകരിക്കും. ശേഷം ചെറിയ വെള്ളി ചുറ്റിക കൊണ്ട് നെറ്റിയിൽ അടിക്കുന്ന പതിവ് ഉണ്ടായിരുന്നു. 1963 നു ശേഷം ഈ പതിവ് നിലനിൽക്കുന്നില്ല.
മരണം ഉറപ്പിച്ചു കഴിഞ്ഞാൽ പോപ്പിന്‍റെ അധികാര ചിഹ്നമായ ഫിഷർമൻസ് മോതിരവും സീലും നശിപ്പിക്കും. പോപ്പിന്‍റെ ഭരണത്തിന്‍റെ അവസാനമാണ് അത് കൊണ്ട് അടയാളപ്പെടുത്തുന്നത്.
മരണ ശേഷം നാല് മുതൽ ആറ് ദിവസത്തിനുള്ളിൽ മാർപ്പാപ്പയുടെ മൃതദേഹം സംസ്കരിക്കണം. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലായിരിക്കും മാര്‍പാപ്പയെ സംസ്‌കരിക്കുക. മറ്റെവിടെയെങ്കിലും സംസ്‌കരിക്കാന്‍ ആവശ്യപ്പെട്ടാല്‍ അവിടെ സംസ്‌കരിക്കുന്നതാണ്. തുടര്‍ന്ന് ഒന്‍പത് ദിവസത്തെ ദുഃഖാചരണം നടത്തും.
പുതിയ മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പ്
നിലവിലെ മാർപ്പാപ്പ മരിച്ചാൽ കർദിനാൾമാരുടെ കോൺക്ലേവ് ചേർന്നാണ് പുതിയ മാർപ്പാപ്പയെ കണ്ടെത്തുന്നത്. നിലവിലെ മാർപ്പാപ്പയുടെ മരണ ശേഷം 15 മുതൽ 20 വരെ ദിവസത്തിനുള്ളിൽ കോൺക്ലേവ് നടക്കും.
80 വയസിനു താഴെയുള്ള കര്‍ദ്ദിനാള്‍മാരാണ് ഇതിനായി വത്തിക്കാനില്‍ ഒത്തുകൂടുക. അവരെ സിസ്‌റ്റൈന്‍ പള്ളിയ്ക്കുള്ളില്‍ പൂട്ടിയിടും. ഫോണോ മറ്റു മാധ്യമങ്ങളോ അനുവദിക്കാതെ പുറം ലോകവുമായുള്ള ബന്ധം പൂര്‍ണമായി വിച്ഛേദിച്ച ശേഷമായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക.
ഒരു സ്ഥാനാര്‍ഥിക്കു മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നതുവരെ വോട്ടെടുപ്പ് നടത്തും. ഓരോ വോട്ടെടുപ്പിനു ശേഷവും ബാലറ്റുകള്‍ കത്തിക്കും. ബാലറ്റില്‍നിന്നു വരുന്ന കറുത്ത പുക മാര്‍പാപ്പയെ തെരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുക മാര്‍പാപ്പയെ തെരഞ്ഞെടുത്തുവെന്നും സൂചിപ്പിക്കുന്നു.
പുതിയ മാർപ്പാപ്പയുടെ സ്ഥാനാരോഹണം
പുതിയ മാർപ്പാപ്പയെ കണ്ടെത്തി കഴിഞ്ഞാൽ അദ്ദേഹം ആ പദവിയില്‍ ഇരിക്കാന്‍ സന്നദ്ധനാണോ എന്ന് ഔദ്യോഗികമായി ചോദിക്കും. മാര്‍പാപ്പയാവാന്‍ സമ്മതിക്കുകയാണെങ്കില്‍ മുന്‍പുള്ള വിശുദ്ധന്മാരില്‍ ആരുടെയെങ്കിലും ഒരാളുടെ പേര് സ്വന്തം പേരായി തെരഞ്ഞെടുക്കണം. പിന്നീട് ആ പേരിലായിരിക്കും അറിയപ്പെടുക.
ഇതേതുടര്‍ന്ന് മുതിര്‍ന്ന കര്‍ദ്ദിനാള്‍ ഡീക്കണ്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ നിന്ന് ലാറ്റിന്‍ ഭാഷയില്‍ ഹാബെമസ് പാപ്പം (Habemus Papam) എന്ന് വിളിച്ചു പറയും. നമുക്ക് ഒരു പോപ്പ് ഉണ്ട്' എന്നാണ് അതിനര്‍ഥം. തൊട്ടുപിന്നാലെ പുതിയ മാര്‍പാപ്പ സെന്‍റ് പീറ്റേഴ്സ് സ്‌ക്വയറില്‍വച്ച് തന്‍റെ അനുയായികളെ അഭിവാദ്യം ചെയ്യുകയും അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യും.
Join Our Whats App group
Post A Comment: