ബംഗളൂരു: കർണാടകത്തിൽ രണ്ടു വയസുള്ള മകന്‍റെ കൺ മുന്നിൽ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ബീദർ ബസവ കല്യാണ താലൂക്കിലെ ജാഫർവാടി ഗ്രാമത്തിൽ ഇന്നലെ രാത്രിയിലാണ് നടുക്കുന്ന സംഭവം നടന്നത്. രാജു കലേശ്വർ (28), ഭാര്യ ശാരിക (24) എന്നിവരാണ് കൊല്ലപ്പെട്ടത്.
രാജുവിന് ഗ്രാമത്തിലെ മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു. ഈ പെൺകുട്ടിയുടെ ബന്ധുക്കളാണ് കൊലയ്ക്ക് പിന്നിൽ. ബന്ധം വിവാദമായതോടെ ദമ്പതികൾ മുംബൈയിലേക്ക് താമസം മാറ്റിയിരുന്നു.
എന്നാൽ ഇതിനു ശേഷവും ഇരുവരും ബന്ധം തുടർന്നു. കഴിഞ്ഞ ദിവസം പ്രശ്നം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞാണ് ദമ്പതികളെ പെൺകുട്ടികളുടെ ബന്ധുക്കൾ ഗ്രാമത്തിലേക്ക് വിളിച്ചു വരുത്തിയത്.
ഗ്രാമത്തിനു പുറത്തു വച്ചുള്ള സ്ഥലത്തുവച്ചായിരുന്നു ചർച്ച. രണ്ടു വയസുള്ള കുട്ടിയോടൊപ്പമാണ് ദമ്പതികൾ എത്തിയത്. ചർച്ചക്കിടെ പെൺകുട്ടിയുടെ ബന്ധുക്കൾ ഇരുവരെയും ആക്രമിക്കുകയും കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവത്തിൽ ദത്താത്രേയ, താക്കൂർ എന്നിവർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിട്ടുണ്ട്. ദത്താത്രേയ പെൺകുട്ടിയുടെ സഹോദരനാണ്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: