പത്തനംതിട്ട: മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്‌ത കേസിൽ 17 കാരൻ അറസ്റ്റിൽ. പത്തനംതിട്ട ജില്ലയിലാണ് സംഭവം നടന്നത്. 13, 12, ഒൻപത് വയസുള്ള പെൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്.
മറ്റൊരു സ്ഥാപനത്തിൽ താമസിച്ചു വിദ്യാഭ്യാസം ചെയ്‌തിരുന്ന പെൺകുട്ടികൾ അവധിക്കും മറ്റും വീട്ടിലെത്തുമ്പോഴാണ് 17 കാരൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്.
ഒരു കൗൺസിലിങ്ങിൽ മൂത്ത കുട്ടിയാണ് സഹോദരന്‍റെ ക്രൂരത വെളിപ്പെടുത്തിയത്. തുടർന്ന് സഹോദരിമാരെ കൗൺസിലിങ്ങ് ചെയ്‌തപ്പോഴാണ് സമാന അനുഭവം തുറന്നു പറയുന്നത്.
പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടി. ഇയാളെ കൊല്ലത്തെ ജുവനൈൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
വർഷങ്ങളായി സഹോദരനിൽ നിന്നും പീഡനം നടന്നിരുന്നതായി പെൺകുട്ടികൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: