www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1953) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ലിവിങ് പങ്കാളിയെ കൊലപ്പെടുത്തി; നടിയും കാമുകനും അറസ്റ്റിൽ

Share it:



ബംഗളൂരു: ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കന്ന നടിയടക്കം അറസ്റ്റിൽ. മോഹൻറാവു എന്നയാളുടെ കൊലപാതകത്തിലാണ് നടി ബിന്ദു, കാമുകൻ വിനയ്, കൂട്ടാളി ധനൂഷ് എന്നിവർ പിടിയിലാകുന്നത്. ബിന്ദുവും വിനയുമായുള്ള വിവാഹം ലിവിങ് പങ്കാളിയായ മോഹൻറാവു തടഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

ഫെബ്രുവരി 19നായിരുന്നു സംഭവം. വിനയ് കത്തികൊണ്ട് കുത്തി വീഴ്ത്തിയ മോഹൻ റാവുവിനെ മൂന്ന് പേരും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

ഫെബ്രുവരി 28ന് മഞ്ജുനാഥ നഗറിലെ വാടക വീട്ടിൽ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭജ്റംഗി, പൊലീസ് ക്വാർട്ടേഴ്സ്, കാലഭൈരവ തുടങ്ങിയ ചിത്രങ്ങളിലാണ് ബിന്ദു അഭിനയിച്ചിട്ടുള്ളത്. അറസ്റ്റിലായ പ്രതികളെ റിമാന്‍റ് ചെയ്‌തു.  

Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

പാലക്കാട് രമേഷ് പിഷാരടി മത്സരിക്കും 

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനു പകരക്കാരനായി പാലക്കാട് പിടിക്കാൻ രമേഷ് പിഷാരടിയെ കളത്തിലിറക്കാൻ കോൺഗ്രസ്. ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിലാണ് രമേഷ് പിഷാരടി ഇടം പിടിച്ചിട്ടുള്ളത്. മത്സരിക്കാൻ സന്നദ്ധനാണെന്ന് പിഷാരടി വെളിപ്പെടുത്തുകയും ചെയ്‌തു. ഇതോടെ പാലക്കാട് താരപ്പോരിന് കളമൊരുങ്ങുകയാണ്. 

നേരത്തെ കെ. മുരളീധരന്‍റെ പേര് കേട്ടിരുന്നെങ്കിലും മുരളീധരന്‍ വട്ടിയൂര്‍ക്കാവ് ഉറപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥിക പട്ടിക എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കെപിസിസി കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ യാത്രക്ക് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. അന്‍പത് പേരുടെ പട്ടിക എപ്പോള്‍ വേണമെങ്കിലും പുറത്ത് വിടാന്‍ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അവകാശപ്പെട്ടു. 

മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റിയുമായി രണ്ട് മണിക്കൂറോളം നേരം ചര്‍ച്ച നടത്തിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ആദ്യ ഘട്ട പട്ടിക കൈമാറിയത്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴികെയുള്ളിടത്ത് സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കട്ടേയെന്നാണ് ഒടുവിലത്തെ തീരുമാനം. 

പാലക്കാടും, തൃപ്പൂണിത്തുറയിലും ചര്‍ച്ചകള്‍ തുടരുകയാണ്. നെയ്യാറ്റിന്‍കര എന്‍. ശക്തന്‍, കൊട്ടാരക്കര ഐഷ പോറ്റി, പത്തനാപുരം ജ്യോതികുമാര്‍ ചാമക്കാല, കൊല്ലം ബിന്ദുകൃഷ്ണ, ആറന്‍മുള അബിന്‍ വര്‍ക്കി, അരൂര്‍ ഷാനിമോള്‍ ഉസ്മാന്‍, പീരുമേട് സിറിയക് തോമസ്, കൊടുങ്ങല്ലൂല്‍ ഒ.ജെ ജനീഷ്, മണലൂര്‍ ടി.എന്‍ പ്രതാപന്‍, തൃത്താല വി.ടി ബല്‍റാം, നാദാപുരം കെ.എം അഭിജിത്ത്, കൊയിലാണ്ടി പ്രവീണ്‍ കുമാര്‍ എന്നിങ്ങനെയാണ് ആദ്യ പട്ടികയിലെ മറ്റ് സാധ്യത. 

അമ്പലപ്പുഴ, തൃപ്പൂണിത്തുറ, ഉടുമ്പന്‍ചോല എന്നീ മൂന്ന് മണ്ഡലങ്ങളില്‍ എം. ലിജുവിന്‍റെ പേരുണ്ട്. സംവരണ മണ്ഡലമായ അടൂരില്‍ രമ്യ ഹരിദാസിനെ ഇറക്കിയേക്കും. തിരുവമ്പാടിയില്‍ വി.എസ് ജോയിയുടെ പേരിനാണ് മുന്‍തൂക്കം.

Share it:

Crime

Post A Comment: