കോഴിക്കോട്: അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിയാടി കക്കട്ടിൽ ആണ് സംഭവം. അരൂർ സ്വദേശി റിയാസിന്‍റെ മകൾ നൂറ ഫാത്തിമ (47 ദിവസം) ആണ് മരിച്ചത്.
കക്കട്ടിൽ പൊയോൽമുക്ക് സ്വദേശിയായ അമ്മയുടെ വീട്ടിൽവച്ചാണ് സംഭവം നടന്നത്. ഇന്ന് രാവിലെ 9.30 ഓടെ റിയാസിന്‍റെ മൂത്ത മകൾ ആണ് കുട്ടിയെ അനക്കമില്ലാതെ കണ്ടത്.
കുട്ടിയുടെ അമ്മ സമീപത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ കുട്ടി മരിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.
പുലർച്ചെ രണ്ട് വരെ കുട്ടി നിർത്താതെ കരഞ്ഞതായും രാത്രി ഉറക്കം ലഭിക്കാതെ അമ്മ രാവിലെ ഉറങ്ങിപോയെന്നുമാണ് ബന്ധുക്കൾ പറയുന്നത്. റിയാസിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join Our Whats App group
Post A Comment: