ഇടുക്കി: നിരോധിത ലഹരികളും വേദന സംഹാരികളുമായി രണ്ട് പേർ ഇടുക്കി നെടുങ്കണ്ടത്ത് അറസ്റ്റിൽ. നെടുങ്കണ്ടം സ്വദേശികളായ ഫ്രാൻസിസ്, അൻസിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരുടെ വാഹനം പരിശോധിച്ചപ്പോഴാണ് കഞ്ചാവും സിറിഞ്ചും വേദന സംഹാരികളും കണ്ടെത്തിയത്.
ലഹരിക്കായി വേദനസംഹാരി ഗുളികകള്‍ ലായനിയില്‍ ലയിപ്പിച്ച് ഇന്‍ജെക്ട് ചെയ്തിരുന്നതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു. സംശയകരമായി കണ്ട ഇവരുടെ വാഹനത്തിലെ കവര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവും സിറിഞ്ചും മരുന്നുകളും കണ്ടെടുത്തതെന്ന് നെടുങ്കണ്ടം എസ്ഐ ലിജോ പി മാണി പറഞ്ഞു.
പിടിച്ചെടുത്തത് ഷെഡ്യൂള്‍ഡ് ഡ്രഗ്സ് ആണോയെന്ന് പരിശോധിച്ചു വരികയാണ്. കഞ്ചാവ് ഇവര്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണെന്നും പൊലീസ് സൂചിപ്പിച്ചു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നെടുങ്കണ്ടം പൊലീസ് നടത്തിയ തിരിച്ചിലിലാണ് യുവാക്കള്‍ കുടുങ്ങിയത്.
ഉമ്മാക്കട ഭാഗത്ത് പരിശോധന നടത്തുന്നതിനിടെയാണ് ഇവര്‍ പൊലീസിന് മുന്നില്‍ പെടുന്നത്. ഇവരുടെ ബാഗില്‍ നിന്നും 60 മരുന്ന് സ്ട്രിപ്പുകളും, സിറിഞ്ചുകളും, ഗുളികകള്‍ പൊടിച്ച് കലക്കുന്നതിനുള്ള ഗ്ലാസും കണ്ടെടുത്തിട്ടുണ്ട്.
Join Our Whats App group

Post A Comment: