കൊല്ലം: നിയന്ത്രണം വിട്ട ടിപ്പർ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ മൂന്ന് മരണം. എട്ട് പേർക്ക് പരുക്കേറ്റു. കൊട്ടാരക്കര നിലേശ്വരത്ത് രാവിലെയായിരുന്നു അപകടം. മരിച്ചവരിൽ വിദ്യാർഥിയും ഉൾപ്പെട്ടിട്ടുണ്ട്. കുടവട്ടൂര്‍ സ്വദേശിയായ ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി പാര്‍ത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാര്‍ (45) എന്നിവരാണ് മരിച്ചത്.
ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളായ കുശാല്‍ (15), ഋഷഭ് ബോബന്‍ (15), നവനീത് (13), ജിബി മോള്‍ (15) എന്നിവര്‍ക്കും ടിപ്പറിന്‍റെ ഡ്രൈവര്‍ ചവറ സ്വദേശിയായ നിസാം എന്നയാള്‍ക്കുമാണ് പരുക്കേറ്റത്. ഇവരില്‍ രണ്ട് പേര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ഒരാള്‍ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടു പേര്‍ മെഡിസിറ്റിയിലും ചികിത്സയിലാണ്. പരിക്ക് ഗുരുതരമാണെന്നാണ് സൂചന.
ഋഷഭ്, കൗശല്‍ എന്നിവരാണ് മെഡിസിറ്റിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഒരാള്‍ വെന്‍റിലേറ്ററിലാണ്. മണ്ണ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. ബസ് കാത്ത് നിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് ടിപ്പര്‍ മറിയുകയായിരുന്നു. കുട്ടികള്‍ ടിപ്പറിനടിയില്‍ അകപ്പെട്ടു. എട്ടുപേരെയാണ് പേരെയാണ് പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
കള്ളും തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചു
കോട്ടയം: ഷാപ്പിൽ നിന്നും കള്ളും മീൻ തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചു. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. സമീപ പ്രദേശത്തെ ഒരു ഷാപ്പില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ജ്യോതിഷ് മരിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഭക്ഷ്യവിഷബാധയാണെന്ന സംശയമാണ് നിലനിൽക്കുന്നത്.
ജ്യോതിഷും സുഹൃത്തുക്കളും ശനിയാഴ്ചയാണ് ഷാപ്പില്‍ നിന്നും ഭക്ഷണം കഴിച്ചത്. ജ്യോതിഷിന് ഒപ്പം ഭക്ഷണം കഴിച്ച അഞ്ചുപേര്‍ ചികിത്സയിലാണ്. കള്ളും മീന്‍തല കറിയുമാണ് ഇവര്‍ കഴിച്ചത്. കുമരകം കറങ്ങാന്‍ എത്തിയ, ഗള്‍ഫില്‍ ജോലിയുള്ള കുമളിയിലെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജ്യോതിഷ് ഷാപ്പിലെത്തിയത്.
വൈകിട്ട് ഇവര്‍ക്കെല്ലാം വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഒരാള്‍ ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു.
ആരോപണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു. ജ്യോതിഷിന്‍റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

Post A Comment: