പത്തനംതിട്ട: ആശുപത്രി ഒപിയിൽ ഡോക്‌ടറെ കാണാൻ നിന്ന വീട്ടമ്മയോട് ലൈംഗികാതിക്രമം. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് സംഭവം നടന്നത്. 50കാരിയായ വീട്ടമ്മയ്ക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. ഒപിയിൽ ക്യൂ നിൽക്കുകയായിരുന്ന ഇവരെ യുവാവ് ദുരുദേശത്തോടെ സ്പർശിക്കുകയായിരുന്നു.
ഇവർ ഇത് ചോദ്യം ചെയ്‌തതോടെ യുവാവ് ഓടി രക്ഷപെട്ടു. സംഭവം മറ്റൊരു സ്ത്രീ കാണുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് ആശുപത്രി അധികൃതരെ ഇക്കാര്യം അറിയിച്ചു. മകനെയും കൊണ്ട് ഡോക്ടറെ കാണാന്‍ എത്തിയ സ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്. സ്ഥലത്ത് സിസിസി ടിവി ക്യാമറ ഇല്ലായിരുന്നു. പനിക്കാലം ആയതിനാല്‍ തിരക്കുള്ള സമയത്തായിരുന്നു സംഭവം.
ക്യൂനില്‍ക്കുന്നതിനിടെ, കുറച്ചുനേരം കഴിഞ്ഞപ്പോള്‍ യുവാവ് പിന്നിലെത്തി ശല്യം ചെയ്യുകയായിരുന്നു. എന്‍റെ ഡ്രസ് നോക്കിയപ്പോള്‍ നനഞ്ഞിരിക്കുന്നു. ഇതെന്തുവാ കാണിക്കുന്നതെന്ന് ചോദിച്ച് അയാള്‍ക്ക് ഒരു അടി കൊടുത്തു. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവം. വിവരം ആശുപത്രി സൂപ്രണ്ടിനോട് വാക്കാല്‍ പറഞ്ഞുവെന്നും വീട്ടമ്മ പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
കള്ളും തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചു
കോട്ടയം: ഷാപ്പിൽ നിന്നും കള്ളും മീൻ തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചു. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. സമീപ പ്രദേശത്തെ ഒരു ഷാപ്പില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ജ്യോതിഷ് മരിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഭക്ഷ്യവിഷബാധയാണെന്ന സംശയമാണ് നിലനിൽക്കുന്നത്.
ജ്യോതിഷും സുഹൃത്തുക്കളും ശനിയാഴ്ചയാണ് ഷാപ്പില്‍ നിന്നും ഭക്ഷണം കഴിച്ചത്. ജ്യോതിഷിന് ഒപ്പം ഭക്ഷണം കഴിച്ച അഞ്ചുപേര്‍ ചികിത്സയിലാണ്. കള്ളും മീന്‍തല കറിയുമാണ് ഇവര്‍ കഴിച്ചത്. കുമരകം കറങ്ങാന്‍ എത്തിയ, ഗള്‍ഫില്‍ ജോലിയുള്ള കുമളിയിലെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജ്യോതിഷ് ഷാപ്പിലെത്തിയത്.
വൈകിട്ട് ഇവര്‍ക്കെല്ലാം വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഒരാള്‍ ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു.
ആരോപണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു. ജ്യോതിഷിന്‍റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

Post A Comment: