www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2021) Idukki (1936) Mostreaded (1617) Crime (1495) National (1255) Entertainment (856) world (450) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (144) sports (141) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

വിവാഹിതയായ മകളുമായി അടുപ്പം; യുവാവിനെ കൊലപ്പെടുത്തി യുവതിയുടെ പിതാവും സുഹൃത്തും

Share it:



പത്തനംതിട്ട: വിവാഹിതയായ മകളുമായി അടുപ്പം പുലർത്തിയ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ പിതാവും സുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട ചിറ്റാറിലാണ് സംഭവം നടന്നത്. ചിറ്റാർ സ്വദേശി സന്ദീപാണ് കൊല്ലപ്പെട്ടത്. 

പത്തനംതിട്ട അട്ടത്തോട് സ്വദേശികൃഷ്ണൻകുട്ടി സുഹൃത്ത് ഗോപി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇന്നലെ രാത്രി ഒൻപതിനാണ് സന്ദീപിനെ ആളൊഴിഞ്ഞ വിടിന് സമീപമുള്ള കുഴിയില്‍ അവശനിലയില്‍ കണ്ടെത്തുന്നത്. 

തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സന്ദീപിന് വിവാഹിതയായ യുവതിയുമായി അടുപ്പമുണ്ടായിരുന്നു. ഇവരുടെ ബന്ധുക്കളാണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്ന് പിതാവ് സദാനന്ദന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ പിതാവ് കൃഷ്ണന്‍ കുട്ടിയും, സുഹൃത്ത് ഗോപിയും അറസ്റ്റിലായത്.

സിസി ടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സന്ദീപിനെ കണ്ടെത്തിയ സ്ഥലത്ത് നിന്നും പ്രതികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും നാടന്‍ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ക്രൂരമായ മര്‍ദനമേറ്റാണ് സന്ദീപ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light