22 ക്യാരറ്റ് സ്വർണം ചേർത്ത ഐസ്ക്രീമിന്‍റെ വീഡിയോ അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഐസ്ക്രീമിൽ വ്യത്യസ്തത പരീക്ഷിക്കുന്നത് പതിവാണ്. എന്നാൽ എല്ലാ പരീക്ഷണങ്ങളും അവസാനിക്കുന്നത് രുചിയിലും മധുരത്തിലുമാണ്. ഇതിൽ നിന്നും വ്യത്യസ്തമാകുകയാണ് ഇപ്പോൾ ഒരു ഐസ്ക്രീം.
പച്ചമുളകാണ് ഐസ്ക്രീമിലെ പ്രധാന ചേരുവയെന്നതാണ് പ്രത്യേകത. എരിവും മധുരവും ചേര്‍ന്ന പുതുരുചിയില്‍ പക്ഷേ പലരും നെറ്റി ചുളിക്കുകയാണ്. സ്ട്രീറ്റ് സ്റ്റാളില്‍ നിന്നുളള വീഡിയോ ഒരു ഫുഡ് ബ്ലോഗറാണ് പങ്കുവച്ചത്.
പച്ചമുളക് ചെറുതായി അരിഞ്ഞ് അതിലേക്ക് ന്യൂട്രല്ല , ക്രീം എന്നിവ ചേര്‍ത്താണ് ഐസ്‌ക്രീം തയാറാക്കുന്നത്. കഴിച്ചാൽ കുടലുവരെ എരിയുമെന്നതടക്കമുള്ള കമന്‍റുകൾ വരുന്നുണ്ടെങ്കിലും മുളക് ഐസ്ക്രീമിന് ആവശ്യക്കാരും ഏറെയാണത്രേ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
യുവതി മരിച്ച നിലയിൽ; ഭർത്താവിന്‍റെ സുഹൃത്ത് അറസ്റ്റിൽ
തൃശൂർ: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്‍റെ സുഹൃത്ത് അറസ്റ്റിൽ. തൃശൂര്‍ തിരുവമ്പാടി ശാന്തിനഗര്‍ ശ്രീനന്ദനത്തില്‍ നവീന്‍ (40) ആണ് അറസ്റ്റിലായത്. ഇയാളുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
2020 സെപ്റ്റംബറിലാണ് യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഷോറണൂര്‍ റോഡിന് സമീപത്തെ ഭര്‍ത്താവിന്‍റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവിന്‍റെ അടുത്ത സുഹൃത്ത് നവീന്‍റെ മാനസികവും ശാരീരികവുമായ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവും നവീനും വീട്ടില്‍ ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നു. ഈ ബന്ധം മുതലാക്കി നവീൻ യുവതിയെ ദുരുപയോഗം ചെയ്യുകയായിരുന്നു.
വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തിയ നവീന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. നവീനെതിരെ ആത്മഹത്യ കുറിപ്പ് എഴുതി വെച്ച് മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കുകയായിരുന്നു. നവീന്‍റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് ഡയറിയില്‍ എഴുതി വെച്ചായിരുന്നു ആത്മഹത്യ.
നവീന്‍റെ ആദ്യഭാര്യ ജീവനൊടുക്കുകയും രണ്ടാം ഭാര്യ വിവാഹ മോചനം നേടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റുണ്ടായതെന്നും കുടുംബം ആരോപിച്ചു.
Post A Comment: