ബിരിയാണികൂട്ടുകളിലെ പ്രധാനിയായ കറുവാ പട്ടകൊണ്ട് വേറെയുമുണ്ട് ഗുണങ്ങൾ. ശരീര ഭാരം കുറക്കാനും കറുവാപ്പട്ട മികച്ചതാണെന്നാണ് ആരോഗ്യ വിദഗ്‌ദർ സാക്ഷ്യപ്പെടുത്തുന്നത്.
സാധാരണയായി ആളുകൾ തടികുറക്കാനായി ഭക്ഷണം കുറക്കുകയും വ്യായാമം ചെയ്യുകയുമാണ് ചെയ്യുന്നത്. ചിലർ അനാരോഗ്യകരമായ രീതികളും ഇക്കാര്യത്തിൽ സ്വീകരിക്കാറുണ്ട്. എന്നാൽ നിത്യേന ഒരു കറുവാപട്ട ചായ കുടിച്ചാൽ ഈ പെടാപാടൊന്നുമില്ലാതെ ശരീര ഭാരം കുറക്കാൻ സാധിക്കും.
വേണ്ട ചേരുവകൾ
- വെള്ളം - 3 ഗ്ലാസ്
- കറുവപ്പട്ട - 2 കഷണം
- കറുവപ്പട്ട പൊടിച്ചത് - 2 ടീസ്‌പൂൺ
- തേൻ - 1/2 സ്‌പൂൺ
- നാരങ്ങാനീര് - 1 ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് കറുവപ്പട്ട ചേർത്ത് നല്ലപോലെ തിളപ്പിക്കുക. ശേഷം അരിച്ചെടുക്കുക. കുടിക്കുന്നതിനും തൊട്ട് മുൻപ് അൽപം തേനും നാരങ്ങാനീരും ചേർക്കുക.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: