മീൻ വറുത്തത് ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. എന്നാൽ കുറച്ച് വ്യത്യസ്‌തമായ ചേരുവകൾ ചേർത്ത് മീൻ ഇങ്ങനെ വറുത്തു നോക്കു; രുചി അപാരം തന്നെ
ചേരുവകൾ
- മീൻ (തിലാപ്പിയ) - 1 കിലോഗ്രാം
- വെളിച്ചെണ്ണ - ആവശ്യത്തിന്
മാരിനേഷനു വേണ്ടി
- മുളക്പൊടി - 1 ടേബിൾ സ്‌പൂൺ
- കാശ്‌മീരി മുളക്പൊടി - 2 ടേബിൾ സ്‌പൂൺ
- മഞ്ഞൾപൊടി - 1 ടേബിൾ സ്‌പൂൺ
- മല്ലിപൊടി - 1 1/2 ടേബിൾ സ്‌പൂൺ
- കുരുമുളക്പൊടി - 1 ടേബിൾ സ്‌പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്‌പൂൺ
- ഗരംമസാലപ്പൊടി - 1 ടേബിൾ സ്‌പൂൺ
- മല്ലിയില - ആവശ്യത്തിന്
- കറിവേപ്പില - ആവശ്യത്തിന്
- നാരങ്ങാ നീര് - 1 ടേബിൾ സ്‌പൂൺ
- വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാരിനേറ്റ് ചെയ്യാൻ ഉള്ള എല്ലാ ചേരുവകളും കുറച്ചു വെള്ളവും ഒഴിച്ച് മിക്‌സിയിൽ നല്ല ഒരു പേസ്റ്റ് രൂപത്തിൽ അരച്ചെക്കുക. ഈ മസാല വരഞ്ഞു വച്ചിരിക്കുന്ന മീനിൽ നന്നായി തേച്ചു പിടിപ്പിക്കാം. ഇനി 30 മിനിറ്റ് എങ്കിലും ഇത് മാറ്റി വയ്ക്കാം. അതിനു ശേഷം ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ചൂടാക്കി മീൻ മീഡിയം ചൂടിൽ അഞ്ച് മിനിറ്റ് ഓരോ വശവും വറുത്തെടുക്കുക. ഇപ്പോൾ രുചിയേറും മീൻ പൊരിച്ചത് തയ്യാർ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: