സ്‌മൂത്തി കഴിക്കാൻ ഇഷ്‌ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്‌ടമാണ് സ്‌മൂത്തി. കുട്ടികളുടെ ആരോഗ്യത്തിനും സ്‌മൂത്തി മികച്ചതാണ്. ഇത്തരത്തിൽ ചെറുപഴവും ആപ്പിളും കൊണ്ട് ഹെൽത്തിയായൊരു സ്‌മൂത്തി തയ്യാറാക്കി നോക്കിയാലോ..
ചേരുവകൾ:
- ചെറുപഴം - 5 എണ്ണം
- ആപ്പിൾ - 1 എണ്ണം
- ഓട്ട്സ് - 2 ടേബിൾസ്‌പൂൺ
- പഞ്ചസാര - 3 ടേബിൾസ്‌പൂൺ
- കശുവണ്ടി - 1 ടേബിൾസ്‌പൂൺ
- മുന്തിരി - 1/2 ടേബിൾസ്‌പൂൺ
- ഏലയ്ക്ക - 1 എണ്ണം
- പട്ട - 1 എണ്ണം
- തേൻ - 2 ടേബിൾസ്‌പൂൺ
- പാൽ - 1 കപ്പ് (കാച്ചിയത്)
- ഐസ്ക്യുബ് - 5 എണ്ണം
തയ്യാറാക്കുന്ന വിധം
മിക്‌സിയുടെ ജാറിൽ മുകളിൽ പറഞ്ഞിരിക്കുന്ന അളവിൽ ചെറുപഴം, ആപ്പിൾ, ഓട്ട്സ്, പഞ്ചസാര, കശുവണ്ടി, മുന്തിരി, ഏലയ്ക്ക, പട്ട, തേൻ, പാൽ, ഐസ്‌ക്യൂബ്സ് എന്നിവ എല്ലാം ചേർത്ത് നന്നായി അരച്ചെടുത്ത് ഒരു ജ്യൂസ് ഗ്ലാസിലേക്ക് പകർത്തിയാൽ രുചികരമായ ബനാന ആൻഡ് ആപ്പിൾ സ്‌മൂത്തി റെഡി. ചേരുവകളിൽ അൽപം മാറ്റം വരുത്തിയും പരീക്ഷിക്കാവുന്നതാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: