നെയിൽ മൊരിയിച്ചെടുത്ത ദോശ തിന്നാൽ ഇഷ്‌ടമില്ലാത്തവർ കുറവായിരിക്കും. എന്നാൽ ദോശ തിന്നാൽ കാശ് ഇങ്ങോട്ട് കിട്ടുമെങ്കിലോ.. തിന്നാൻ റെഡിയാണോ കാശും റെഡി.. ഇത്തരം ഒരു വമ്പൻ ഓഫർ വച്ചിരിക്കുകയാണ് ഡൽഹിയിലെ ഉത്തം നഗറിലെ സ്വാമി ശക്തി സാഗറിൽ.
ഇൻസ്റ്റാഗ്രാം ഫുഡ് ബ്ലോഗർ @delhi_tummy ആണ് ഈ ദോശ പരിചയപ്പെടുത്തുന്നത്. 71,000 രൂപയാണ് ദോശ കഴിക്കുന്നവർക്ക് ബ്ലോഗർ ഓഫർ ചെയ്യുന്നത്. ദോശ തിന്നാൽ കാശ് കിട്ടുന്ന പരിപാടിയിൽ എന്തെങ്കിലും ഒരു ഉടായിപ്പ് കാണുമല്ലോ എന്നാകും പലരും ചിന്തിക്കുന്നത്.
എന്നാൽ ഇതിൽ ഉഡായിപ്പൊന്നുമില്ലെന്നും തിന്നു തീർക്കേണ്ടത് ഒരു ഭീമൻ ദോശയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദോശയുടെ വലിപ്പം 10 അടിയാണ്. എങ്ങനെ എന്ന് ഈ ഭീമൻ ദോശ തയ്യാറാക്കുന്നത് എന്ന് ഫുഡ് ബ്ലോഗർ തൻ്റെ വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. ചൂടാക്കിയ കല്ലിൽ അടുത്തടുത്തായി നിരവധി ദോശമാവ് ഒഴിക്കുന്നു. പിന്നീട് ഈ ദോശകൾ തമ്മിൽ മാവ് ചേർത്ത് ബന്ധിപ്പിക്കുന്നു.
പിന്നീട് നെയ്യ് ഒഴിച്ച ശേഷം ഉരുളക്കിഴങ്ങിന്‍റെ മസാല നീളത്തിൽ ഒരു ഭാഗത്ത് അടുക്കിവച്ച് ദോശ ചുരുട്ടിയെടുക്കുന്നു. ഭീമൻ മസാല ദോശയുടെ മുകളിൽ ചീസ് ചിരക്കിയിട്ടാണ് ഗാർണിഷ് ചെയ്യുന്നത്. സാമ്പാർ, വിവിധ ചട്‌നികൾ, ഉരുളകിഴങ്ങ് മസാല എന്നിവയ്‌ക്കൊപ്പമാണ് ഈ മസാല വിളമ്പുന്നത്. ഈ ഭീമൻ മസാല ദോശ ഒരാൾ നിശ്ചിത സമയത്തിനുള്ളിൽ നിന്ന് തീർത്തലാണ് ഹോട്ടൽ 71,000 രൂപ നൽകുക.
പലരും ഭീമൻ ദോശ തീർക്കാൻ ശ്രമിച്ചെങ്കിലും ഇത് വരെ ആർക്കും വിജയിക്കാനായിട്ടില്ല. വൈറലായ വീഡിയോ ഇതിനകം നാല് ദശലക്ഷത്തിലധികം പേർ കണ്ടിട്ടുണ്ട്. മാത്രമല്ല, ഇൻസ്റ്റാഗ്രാമിൽ 4.11 ലക്ഷം ലൈക്കുകളും നേടിയിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: