www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2007) Idukki (1924) Mostreaded (1617) Crime (1487) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കുടംപുളിയിട്ട് രുചികരമായ മീൻ കറിയുണ്ടാക്കാം

Share it:



സിനിമാ പാട്ടിലെ കുടംപുളിയിട്ട് വച്ച ചെമ്മീൻ കറിയുടെ വരികൾ കേട്ട് നാവിൽ കൊതിയൂറാത്ത മലയാളികൾ കുറവാണ്. എന്നാൽ ചെമ്മീൻ മാത്രമല്ല, മറ്റുള്ള മീനുകളും സിംപിളായി കുടംപുളിയിട്ട് വക്കാൻ കഴിയും. കപ്പയുടെയും, ചക്കയുടെയും, ചോറിന്‍റെയും കൂടെ കഴിക്കാൻ ഒരു അടിപൊളി കുടംപുളി ഇട്ട മീൻ കറി എങ്ങനെ തയാറാക്കാമെന്ന് നോക്കാം.  

ചേരുവകൾ:

  • മീൻ - 1/2 കിലോ (ഏതെങ്കിലും)
  • ചെറിയ ഉള്ളി 6 എണ്ണം (നീളനെ അരിഞ്ഞത്)
  • വെളുത്തുള്ളി - 5 അല്ലി 
  • ഇഞ്ചി - 1 ചെറിയ കഷണം 
  • കറിവേപ്പില - ആവശ്യത്തിന് 
  • മുളക്പൊടി - 2 ടേബിൾസ്‌പൂൺ
  • മഞ്ഞൾപൊടി - ആവശ്യത്തിന് 
  • കാശ്മീരിമുളക്പൊടി - 2. 1/2 ടേബിൾസ്‌പൂൺ
  • ഉലുവ - 1/2 ടീസ്‌പൂൺ 
  • കടുക് - 1/2 ടീസ്‌പൂൺ 
  • കുടംപുളി - 3 കഷണം 
  • ഉപ്പ് - ആവശ്യത്തിന് 
  • വെളിച്ചെണ്ണ - 3 ടേബിൾസ്‌പൂൺ 



തയ്യാറാക്കുന്ന വിധം

മീൻ ഇടത്തരം വലുപ്പത്തിൽ കഷണങ്ങളാക്കിയ ശേഷം വൃത്തിയാക്കി ഒരു ബൗളിലേക്ക് മാറ്റി വയ്ക്കാം. വേറെ ഒരു ബൗളിൽ രണ്ടു കപ്പ് ചൂട് വെള്ളം ഒഴിച്ച് അതിലേക്ക് മുകളിൽ പറഞ്ഞ അളവിൽ കുടംപുളി കഴുകി വൃത്തി ആക്കി അതിലേക്ക് ഇട്ട് വയ്ക്കാം. 

തുടർന്ന് മീൻ വയ്ക്കാൻ ഉദേശിക്കുന്ന ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും ഇട്ട് പൊട്ടിക്കാം. ഇതിലേക്ക് ചെറിയ ഉള്ളി,  ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ട് നന്നായി വഴറ്റി കൊടുക്കാം. ഇത് ഗോൾഡൻ നിറമാകുമ്പോൾ തീ കുറച്ച ശേഷം അതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, കാശ്‌മീരിമുളക്പൊടി എന്നിവ ഇട്ട് കൊടുത്ത് പച്ചമണം മാറി എണ്ണ തെളിയുന്നത് വരെ ഇളക്കി കൊടുക്കാം. 



ഇനി ഇതിലേക്ക് നേരത്തെ കുടംപുളി ഇട്ട് മാറ്റി വച്ചിരിക്കുന്ന വെള്ളം ഒഴിച്ച് കൊടുക്കാം. ഇതിന്‍റെ ഒപ്പം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. ഒന്ന് തിളപ്പിച്ച ശേഷം അതിലേക്ക് കുടംപുളി ചേർത്ത് കൊടുക്കാം. അഞ്ച് മിനിറ്റ് തിളപ്പിച്ച് കഴിഞ്ഞ് അതിലേക്ക് മീൻ ചേർക്കാം.

ഇനി ചെറിയ തീയിൽ അടച്ചു വച്ച് 10 മിനിറ്റ് വേവിക്കാം. ഇനി ആവശ്യത്തിന് കറിവേപ്പിലയും ഒരു ടേബിൾസ്‌പൂൺ വെളിച്ചെണ്ണയും ചേർത്ത് കൊടുത്ത് അടുപ്പ് അണയ്ക്കാം. കുറഞ്ഞത് ഒരു മണിക്കൂറിനു ശേഷം പാത്രത്തിലേക്ക് വിളമ്പാം. ഇപ്പോൾ രുചികരവും എളുപ്പത്തിൽ തയ്യാറാകുന്നതുമായ കുടംപുളി ഇട്ട മീൻ കറി തയ്യാർ. 



വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

Share it:

Food

Post A Comment:

Portable Mini Air Cooler Fan with LED Light