www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പൊറോട്ടയും ചപ്പാത്തിയും രുചിയോടെ കഴിക്കാൻ പെപ്പർ ചിക്കൻ

Share it:



ചിക്കൻ വിഭവങ്ങൾ ഇഷ്‌മില്ലാത്തവർ കുറവാണ്. ന്യൂജൻ മുതൽ ഓൾഡ് ജനറേഷൻ വരെയുള്ളവർക്ക് ഒരു പോലെ ഇഷ്‌ടമുള്ള വിഭവമാണ് ചിക്കൻ. പൊറോട്ട, ചപ്പാത്തി, നെയ്‌ചോർ എന്നിവയ്‌ക്കൊപ്പം കഴിക്കാൻ പെപ്പർ ചിക്കൻ ഉണ്ടാക്കിയാലോ.  

ചേരുവകൾ

  • ചിക്കൻ - 1/2 കിലോ 
  • സവോള - 2 എണ്ണം (നീളനെ അരിഞ്ഞത്)
  • തക്കാളി - 1 എണ്ണം (നീളനെ അരിഞ്ഞത്)
  • വെളുത്തുള്ളി - 5 അല്ലി 
  • ഇഞ്ചി - 1 വലിയ കഷണം 
  • പച്ചമുളക് - 3 എണ്ണം (നീളനെ അരിഞ്ഞത്) 
  • കറിവേപ്പില - ആവശ്യത്തിന് 
  • നാരങ്ങാനീര് - 1/2 ടേബിൾസ്‌പൂൺ 
  • മുളക്പൊടി - 1/2 ടേബിൾസ്‌പൂൺ
  • മല്ലിപൊടി - 1 ടേബിൾസ്‌പൂൺ
  • ഗരംമസാല - 1/4 ടേബിൾസ്‌പൂൺ
  • കുരുമുളക്പൊടി - 2 ടേബിൾസ്‌പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • വെള്ളം - 1 കപ്പ് 
  • വെളിച്ചെണ്ണ - 5 ടേബിൾസ്‌പൂൺ 



തയ്യാറാക്കുന്ന വിധം

ചിക്കൻ ഇടത്തരം വലുപ്പത്തിൽ കഷണങ്ങളാക്കിയ ശേഷം വൃത്തിയാക്കി ഒരു ബൗളിലേക്ക് മാറ്റി വയ്ക്കാം. അതിലേക്ക് കുരുമുളക്പൊടി, മഞ്ഞൾപൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ മുകളിൽ പറഞ്ഞ അളവിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഏകദേശം 1/2 മണിക്കൂർ മാറ്റി വയ്ക്കാം.

ഇനി ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച ശേഷം അതിലേക്ക് സവോള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി എന്നിവ ഇട്ട് നന്നായി വഴറ്റി കൊടുക്കാം. ഇത് ഗോൾഡൻ നിറമാകുമ്പോൾ അതിലേക്ക് മല്ലിപൊടിയും, ഗരംമസാലയും ഇട്ട് കൊടുക്കാം. പച്ചമണം മാറിയ ശേഷം ഇതിലേക്ക് നേരത്തെ മാറിനേറ്റ് ചെയ്‌ത്‌ വച്ചിരിക്കുന്ന ചിക്കെൻ ഇട്ട് കൊടുക്കാം. 



ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, കറിവേപ്പിലയും ചേർത്ത് കൊടുക്കാം.ഒപ്പം ഇതിലേക്ക് മുകളിൽ പറഞ്ഞിരിക്കുന്ന അളവിൽ വെള്ളവും ചേർത്ത് ചെറിയ തീയിൽ അടച്ചു വച്ച് ചിക്കൻ വേവിക്കാം. ഇടയ്ക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്. 

ഇനി ചിക്കെൻ വെന്ത ശേഷം അടപ്പ് തുറന്ന് വച്ച് ഗ്രേവി കുറുകുന്ന വരെ ഇടവിട്ട് ഇളക്കാം. അവസാനമായി ആവശ്യത്തിന് കുരുമുളക്പൊടി ചേർത്ത ശേഷം തീ അണച്ച് പാത്രത്തിലേക്ക് വിളമ്പാം. ഇപ്പോൾ രുചികരവും എളുപ്പത്തിൽ തയ്യാറാകുന്നതുമായ പേപ്പർ ചിക്കെൻ റെഡി. 




വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

Share it:

Food

Post A Comment: