www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

റെസ്റ്റോറന്‍റ് സ്റ്റൈൽ ചെമ്മീൻ റോസ്റ്റ് വീട്ടിലുണ്ടാക്കാം

Share it:



ചെമ്മീൻ റോസ്റ്റ് ഇഷ്‌ടമില്ലാത്തവർ കുറവായിരിക്കും. ഏത് ഭക്ഷണത്തിന്‍റെ കൂടെയും രുചികരമായി കൂട്ടാവുന്ന ഒരു ഇനമാണിത്. എളുപ്പത്തിൽ തയ്യാറാകാൻ കഴിയുന്ന ഒരു വിഭവം കൂടിയാണിത്. റസ്‌റ്റോറന്‍റിൽ കിട്ടുന്ന രുചിയിൽ തന്നെ നമുക്ക് വീട്ടിലും എളുപ്പത്തിൽ ചെമ്മീൻറോസ്റ്റ് തയ്യാറാക്കാൻ കഴിയും.  



ചേരുവകൾ

  • ചെമ്മീൻ - 1 കിലോ
  • ചെറിയ ഉള്ളി - 10 എണ്ണം (നീളനെ അരിഞ്ഞത്) 
  • വെളുത്തുള്ളി - 7 അല്ലി (ചതച്ചത്)
  • ഇഞ്ചി - 1 വലിയ കഷണം (ചതച്ചത്)
  • സവോള - 1 എണ്ണം വലിയത് (ചെറുതായി അരിഞ്ഞത്)
  • തക്കാളി - 1 എണ്ണം വലിയത് (ചെറുതായി അരിഞ്ഞത്)
  • പച്ചമുളക് - 3 എണ്ണം (നീളനെ അരിഞ്ഞത്)
  • മുളക്പൊടി - 2 ടേബിൾസ്‌പൂൺ 
  • മല്ലിപൊടി - 1 ടേബിൾസ്‌പൂൺ
  • മഞ്ഞൾപൊടി - 1/4 ടേബിൾസ്‌പൂൺ 
  • ഗരംമസാലപ്പൊടി - 1/2 ടീസ്‌പൂൺ 
  • കുരുമുളക്പൊടി - 1/2 ടീസ്‌പൂൺ   
  • വെളിച്ചെണ്ണ - 4 ടേബിൾസ്‌പൂൺ
  • കടുക് - 1 ടീസ്‌പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • കറിവേപ്പില - ആവശ്യത്തിന് 
  • വെള്ളം - ആവശ്യത്തിന്
  • നാരങ്ങാനീര് - 1 ടേബിൾസ്‌പൂൺ   



തയാറാക്കുന്ന വിധം

ചെമ്മീൻ കഴുകി വൃത്തിയാക്കിയ ശേഷം ഒരു ബൗളിലേക്ക് മാറ്റി വയ്ക്കാം. അതിലേക്ക് അൽപ്പം മുളക്പൊടിയും, മഞ്ഞൾപൊടിയും, ഉപ്പും, കുരുമുളക്പൊടിയും, വെളിച്ചെണ്ണയും ചേർത്ത് ഇളക്കി വയ്ക്കാം. ഇനി ഒരു ചീനച്ചട്ടിയിൽ മുകളിൽ പറഞ്ഞ അളവിൽ വെളിച്ചെണ്ണ ചേർത്ത് കടുക് പൊട്ടിക്കാം. 

അതിലേക്ക് ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റാം. നന്നായി വഴറ്റിയ ശേഷം അതിലേക്ക് തക്കാളി ചേർത്ത് കൊടുക്കാം. അൽപ്പം ഉപ്പും ചേർത്ത് ഇളക്കിയതിന് ശേഷം രണ്ടു മിനിറ്റ് അടച്ചു വയ്ക്കാം. ഇതിലേക്ക് മുകളിൽ പറഞ്ഞ അളവിലുള്ള മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ഗരംമസാലപ്പൊടി, കുരുമുളക്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റാം.



ഇനി ഇതിലേക്ക് നേരത്തെ മാറ്റിവച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് കൊടുക്കാം. ഇതിലേക്ക് അൽപ്പം വെള്ളവും ചേർത്ത് കൊടുത്ത് അടച്ചു വച്ച് അഞ്ച് മിനിറ്റ് വേവിക്കാം. ചെമ്മീൻ നന്നായി വെന്തതിനു ശേഷം അതിലേക്ക് എടുത്ത് വച്ചിരിക്കുന്ന സവോളയും കറിവേപ്പിലയും ചേർത്ത് കൊടുത്ത് നന്നായി വഴറ്റാം. 

അവസാനമായി ഒരു ടേബിൾസ്‌പൂൺ നാരങ്ങാനീരും ചേർക്കാവുന്നതാണ്. ചെമ്മീൻ പൊട്ടിപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ആവശ്യമെങ്കിൽ വഴറ്റുമ്പോൾ അൽപം എണ്ണ ചേർത്ത് കൊടുക്കാവുന്നതാണ്. ഇപ്പോൾ രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ റസ്‌റ്റോറന്‍റ് സ്റ്റൈൽ ചെമ്മീൻ റോസ്റ്റ് റെഡി.



വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

Share it:

Food

Post A Comment: