ചേരുവകൾ
- ബീറ്റ്‌റൂട്ട് - 2 എണ്ണം
- തൈര് - 1 കപ്പ്
- തേങ്ങ ചിരകിയത് - 1 കപ്പ്
- കടുക് - 1 ടീസ്‌പൂൺ
- ജീരകം - 1/2 ടീസ്‌പൂൺ
- കറിവേപ്പില - ആവശ്യത്തിന്
- ഉണക്കമുളക് - 5 എണ്ണം
- ചെറിയ ഉള്ളി - 3 എണ്ണം
- പച്ചമുളക് - 3 എണ്ണം
- ഇഞ്ചി - 1 ചെറിയ കഷണം
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ആദ്യം ബീറ്റ്റൂട്ട് ചീകിയ (ഗ്രേറ്റ്) ശേഷം അൽപ്പം വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക. തുടർന്ന് മിക്‌സി ജാറിൽ തേങ്ങ ചിരകിയത്, ജീരകം, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ ഇട്ട് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക.
ഇത് വേവിച്ച് വച്ചിരിക്കുന്ന ബീറ്ററൂട്ടിലേക്കിട്ട് ഇളക്കി കൊടുക്കാം. അഞ്ച് മിനിറ്റ് ചെറിയ തീയിൽ വച്ച് ഇളക്കാം. ശേഷം അടുപ്പ് ഓഫ് ചെയ്‌ത് അതിലേക്ക് തൈര് ചേർത്ത് കൊടുക്കാം. ഇനി ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം കറിവേപ്പില, ഉണക്കമുളക് ഇട്ട് കൊടുക്കാം. ഇത് തയ്യാറാക്കി വച്ചിരിക്കുന്ന ബീറ്റ്‌റൂട്ട് പച്ചടിയിലേക്ക് ഇട്ട് ഇളക്കി കൊടുക്കാം. ഇപ്പോൾ രുചിയേറും ബീറ്റ്റൂട്ട് പച്ചടി തയ്യാർ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp
Post A Comment: