നാല് മണി ചായക്കൊപ്പം ഒരു ഇംഗ്ലീഷ് ഡിഷ് തയ്യാറാക്കി നോക്കിയാലോ. ഉരുളക്കിഴങ്ങും മുട്ടയും കൊണ്ട് ഉണ്ടാക്കാൻ സാധിക്കുന്ന രുചികരമായ ഒരു വിഭവമാണ് എഗ് പൊട്ടറ്റോ കാസറോൾ. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്‌ടപ്പെടും. ആവശ്യമായ ചേരുവകളും, തയ്യാറാക്കുന്ന വിധവും ചുവടെ;
ചേരുവകൾ
- മുട്ട: 4 എണ്ണം
- ഉരുളകിഴങ്ങ്: 2 എണ്ണം
- സവോള: 1 എണ്ണം (ചെറുതായി അരിഞ്ഞത്)
- ഇഞ്ചി: 1 ചെറിയ കഷണം (ചെറുതായി അരിഞ്ഞത്)
- പച്ചമുളക്: 2 എണ്ണം (ചെറുതായി അരിഞ്ഞത്)
- കുരുമുളക്പൊടി: 1/2 ടേബിൾസ്‌പൂൺ
- വെളിച്ചെണ്ണ: 1 ടേബിൾസ്‌പൂൺ
- വെണ്ണ: 3 ടേബിൾസ്‌പൂൺ
- കറിവേപ്പില: ആവശ്യത്തിന് (ചെറുതായി അരിഞ്ഞത്)
- ഉപ്പ്: ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ഉരുളകിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് മാറ്റി വയ്ക്കാം. ഇനി ഒരു ബൗളിൽ മുട്ട പൊട്ടിച്ച് അടിച്ചെടുക്കാം. ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന കിഴങ്ങ് ഇട്ട് ഉടച്ചെടുക്കാം. ഇതിലേക്ക് സവോള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കാം.
ഇനി ഇതോടൊപ്പം കുരുമുളക്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. ശേഷം ഒരു നോൺ സ്റ്റിക്ക് പാനിൽ മുകളിൽ പറഞ്ഞ അളവിൽ വെളിച്ചെണ്ണ, വെണ്ണ എന്നിവ ഒഴിച്ച് തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ഒരു ഇഞ്ച് കനത്തിൽ ഒഴിച്ച് അടച്ചുവച്ച് ഇരുവശത്തും മറിച്ചിട്ട് വേവിച്ചെടുക്കാം. ഇപ്പോൾ രുചികരമായ എഗ് പൊട്ടറ്റോ കാസറോൾ തയ്യാർ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: