തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീഡിയോ കോളിലൂടെ നഗ്നത കാണിച്ച ബയോളജി അധ്യാപകൻ അറസ്റ്റിൽ. തിരുവനന്തപുരം കിളിമാനൂരിൽ എൻ. ശാലുവാണ് അറസ്റ്റിലായത്.
പരീക്ഷയുടെ തലേന്ന് ഫോണില്‍ വിളിച്ചാണ് നഗ്‌നത പ്രദര്‍ശിപ്പിച്ചത്. പെണ്‍കുട്ടിയോടും ഇയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മാനസിക ബുദ്ധിമുട്ടിലായ കുട്ടിയെ കൗണ്‍സിലിങ്ങിന് എത്തിച്ചപ്പോഴാണ് കാര്യം വെളിപ്പെടുത്തിയത്.
കുടുംബം സ്‌കൂളില്‍ പരാതി നല്‍കിയെങ്കിലും സ്‌കൂള്‍ അധികൃതര്‍ അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നാണ് മാതാവിന്‍റെ ആരോപണം. തുടര്‍ന്ന്
വിദ്യാഭ്യാസ മന്ത്രിക്കും സിഡബ്ല്യുസിക്കും പരാതി നല്‍കുകയായിരുന്നു. സിഡബ്ല്യുസി നിര്‍ദേശപ്രകാരം കിളിമാനൂര്‍ പൊലീസാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
ഉപ്പുതറയിൽ യുവതി ചോര വാർന്ന് മരിച്ച നിലയിൽ
ഇടുക്കി: ഉപ്പുതറ മത്തായിപ്പാറയിൽ യുവതിയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതം. മത്തായിപ്പാറ എംസി കവല മലയക്കാവിൽ സുബിന്‍റെ ഭാര്യ രജനി സുബിനാണ് (38) മരിച്ചത്. ഇവരുടെ ഭർത്താവ് സുബിൻ എന്ന രതീഷ് (43) ഒളിവിലാണ്.
ചൊവ്വാഴ്ച്ച വൈകിട്ട് പത്താം ക്ലാസ് വിദ്യാർഥിയായ ഇളയ മകൻ സ്കൂൾ വിട്ട് വീട്ടെത്തിയപ്പോഴാണ് രജനിയെ കട്ടിലിൽ ചോര വാർന്ന നിലയിൽ കണ്ടത്. കുട്ടി ഉടൻ അയൽവാസികളെയും പഞ്ചായത്ത് മെമ്പറെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ രജനി മരിച്ചതായി കണ്ടെത്തി.
കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുള്ളില്‍ കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലയിരുന്നു മൃതദേഹം. തലയ്ക്ക് അടിയേറ്റിട്ടുണ്ട്. ഇവരുടെ ഭർത്താവ് സുബിൻ മത്തായിപാറയിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇയാളും രജനിയും തമ്മിൽ കുടുംബ കലഹം നിലനിന്നിരുന്നു. ഇതെ ചൊല്ലി പൊലീസ് കേസും നിലവിലുണ്ട്.
പലതവണ പിരിഞ്ഞു കഴിഞ്ഞിട്ടുള്ള ഇവർ ഒരു മാസം മുമ്പാണ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ പരപ്പില്‍ നിന്ന് സുബിന്‍ ബസില്‍ കയറി പോയതായി കണ്ടവരുണ്ട്. സുബിനും രജനിക്കും മൂന്നു മക്കളാണുള്ളത്.
മൂവരും വിദ്യാര്‍ഥികളാണ്. ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി യൂനസ്, പീരുമേട് ഡി.വൈ.എസ്.പി വിശാല്‍ ജോണ്‍സണ്‍, ഉപ്പുതറ സി.ഐ എ. ഫൈസല്‍, എസ്.ഐ കെ.പി. സജി എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. മൃതദേഹം നിലവിൽ വീട്ടിൽ തന്നെ പൊലീസ് കാവലിലാണ്.

Post A Comment: