റിയാദ്: സൗദി അറേബ്യയിൽ മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ നൂറനാട് കല്ലിക്കോട്ട് പുത്തൻവീട്ടിൽ മഞ്ജു പുഷ്പവല്ലി (48) ആണ് മരിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിലാണ് സംഭവം.
കഴിഞ്ഞ 11 മാസമായി ജുബൈലില്‍ ഭര്‍ത്താവിനോടൊപ്പം താമസിച്ചു വരികയായിരുന്നു മഞ്ജു. സന്ദര്‍ശക വിസ കാലാവധി പൂര്‍ത്തിയാക്കി അടുത്ത മാസം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഇവര്‍ നേരത്തെ ചികിത്സ തേടിയിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ അബോധാവസ്ഥയിലായ മഞ്ജുവിനെ ഉടന്‍ തന്നെ റെഡ് ക്രസന്‍റ് ആംബുലന്‍സില്‍ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഭര്‍ത്താവ്: പ്രസാദ് ജനാര്‍ദ്ദനന്‍ (ജുബൈലില്‍ ജോലി ചെയ്യുന്നു). മകള്‍: അഞ്ജലി. മാതാപിതാക്കള്‍: ചെല്ലപ്പന്‍ നാരായണന്‍, പുഷ്പവല്ലി ജാനകി. സഹോദരന്‍: മനോജ് കുമാര്‍. നിലവില്‍ ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
Join Our Whats App group

Post A Comment: