ചെന്നൈ: താര വിവാഹത്തിന്‍റെ ആവേശത്തിനൊരുങ്ങുകയാണ് തമിഴ് സിനിമാ ലോകമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. തെന്നിന്ത്യൻ സൂപ്പർ താരം ധനൂഷും മൃണാള്‍ താക്കൂറും തമ്മിലുള്ള വിവാഹം ഫെബ്രുവരി 14ന് നടക്കുമെന്നാണ് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇവർ തമ്മിൽ ഡേറ്റിങ്ങിലാണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ വരുന്ന വാളന്‍റൈൻ ദിനത്തിൽ ഇരുവരും ഒന്നിക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ആനന്ദ് എല്‍ റായ്‌യുടെ സംവിധാനത്തില്‍ ധനുഷ് നായകനായ തേരേ ഇഷ്ഖ് മേം എന്ന ബോളിവുഡ് ചിത്രത്തിന്‍റെ പാക്കപ്പ് പാര്‍ട്ടിയില്‍ മൃണാള്‍ ഥാക്കൂര്‍ പങ്കെടുത്തതോടെയാണ് ഇരുവരും അടുപ്പത്തിലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചത്.
സണ്‍ ഓഫ് സര്‍ദാര്‍ 2 സ്‌ക്രീനിങ് വേദിയില്‍ നിന്ന് ഇരുവരുടെയും ചിത്രങ്ങള്‍ എത്തിയതോടെ ഈ പ്രചരണം കൂടി. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു. ധനുഷിന്‍റെ സഹോദരിമാരെ മൃണാള്‍ ഥാക്കൂര്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്ത കാര്യവും ചിലര്‍ കണ്ടെത്തി സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചു.
തമിഴ് താരം ധനുഷുമായി താന്‍ അടുപ്പത്തിലാണെന്ന പ്രചരണത്തില്‍ ഒരിക്കല്‍ മൃണാള്‍ താക്കൂര്‍ പ്രതികരിച്ചിരുന്നു. പ്രചരണത്തെ ചിരിച്ചുതള്ളിയ മൃണാള്‍ ധനുഷ് തന്‍റെ നല്ല സുഹൃത്താണെന്ന് വ്യക്തമാക്കി.
അതേസമയം വിവാഹകാര്യത്തിൽ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. എവിടെവെച്ചായിരിക്കും വിവാഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
എന്നാല്‍ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ സ്വകാര്യ ചടങ്ങായിട്ടായിരിക്കും വിവാഹം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ധനുഷ് ഐശ്വര്യ രജനികാന്തില്‍ നിന്ന് നേരത്തെ വിവാഹ മോചനം നേടിയിരുന്നു. ഈ ബന്ധത്തില്‍ ധനുഷിന് രണ്ട് മക്കളും ഉണ്ട്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Post A Comment: