പേരാമംഗലം: ഓട്ടോറി റിക്ഷ റോഡരികിലെ മൺകൂനയിൽ ഇടിച്ചു മറിഞ്ഞ് ഒരു വയസുള്ള കുട്ടി മരിച്ചു. ഇരവിമംഗലം നടുവില്‍പറമ്പില്‍ റിന്‍സന്‍റെയും റിന്‍സിയുടെയും മകള്‍ എമിലിയ ആണ് മരിച്ചത്. വെള്ളിയാഴ്ച ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ കുട്ടി മരിച്ചത്. വരടിയം കൂപ്പ പാലത്തിന് സമീപമാണ് ഓട്ടോറിക്ഷ മറിഞ്ഞത്.
ബുധനാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. വരടിയത്തെ അമ്മയുടെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. കാന നിർമാണത്തിന്‍റെ ഭാഗമായി റോഡരികില്‍ കൂട്ടിയിട്ടിരുന്ന മണ്‍കൂനയില്‍ ഓട്ടോറിക്ഷ അബദ്ധത്തില്‍ കയറി മറിയുകയായിരുന്നു. കാനപണി കഴിഞ്ഞിട്ടും അധികൃതര്‍ മണ്ണ് മാറ്റാതിരുന്നതാണ് അപകടത്തിന് കാരണമായത്.
അപകടത്തില്‍ എമിലിയയുടെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. എമിലിയയുടെ അമ്മ റിന്‍സി, സഹോദരന്‍ ആറുവയസുകാരന്‍ എറിക്, അമ്മയുടെ പിതാവ് മേരിദാസന്‍ എന്നിവര്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമല്ല.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Post A Comment: