www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1953) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്‌കൂളുകൾക്ക് നാളെ അവധി

Share it:



ഇടുക്കി: ഇടുക്കി ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്കൂളുകളിൽ നാളെ (ജനുവരി 14) ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചു. മകര വിളക്ക് പ്രമാണിച്ചാണ് അവധി. കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട് പെരുവന്താനം, കൊക്കയാര്‍ എന്നീ പഞ്ചായത്തുകളിലാണ് അവധി. 

മുഴുവന്‍ വിദ്യാർഥികളും താമസിച്ച് പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്‍റര്‍വ്യൂകള്‍ക്കും മാറ്റമില്ല. 

ഈ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ആറ് ജില്ലകളിൽ 15ന് തൈപ്പൊങ്കൽ പ്രമാണിച്ചുള്ള അവധിയുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണ് ഇത്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

കാണാൻ കൊതിക്കുന്ന മദാമ്മക്കുളം..


Share it:

Idukki

Post A Comment: