തിരുവനന്തപുരം: വിവാഹത്തിനു മണിക്കൂറുകൾ മാത്രം മുമ്പ് നവ വരൻ വാഹനാപകടത്തിൽ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. പ്രണയ വിവാഹത്തിനു മണിക്കൂറുകൾ മാത്രം മുമ്പ് ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇന്ന് ജനുവരി 12നാണ് വിവാഹം നടക്കേണ്ടിരുന്നത്.
ഇന്നലെ അര്‍ധരാത്രി ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം. കണിയാപുരം ഡിപ്പോയില്‍ ചാര്‍ജ് ചെയ്ത ശേഷം വികാസ് ഭവനിലേക്ക് പോയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്.
അമിത വേഗത്തിയ എത്തിയ ബൈക്ക് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രാഗേഷ് ഹെല്‍മെറ്റ് ധരിച്ചിട്ടില്ലായിരുന്നു. കാട്ടായിക്കോണം സ്വദേശിനിയെ ഇന്ന് വിവാഹം കഴിക്കാനിരിക്കുകയായിരുന്നു രാഗേഷ്. പ്രണയ വിവാഹം ഇരു വീട്ടുകാരും അനുകൂലിക്കാത്തതിനാല്‍ അമ്പലത്തില്‍ താലി കെട്ടി രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.
ചന്തവിളയില്‍ വീടും വാടകയ്ക്ക് എടുത്തിരുന്നു. ഇന്നലെ രാത്രി ബന്ധു വീട്ടില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. ഇടിയില്‍ രാഗേഷിന്‍റെ തല പൊട്ടിച്ചിതറിയ അവസ്ഥയിലായിരുന്നു. ബൈക്കും പൂര്‍ണമായും തകര്‍ന്നു. ശ്രീകാര്യം പൊലീസ് കേസെടുത്തു.
Join Our Whats App group

Post A Comment: