മുംബൈ: സ്മാർട്ട് ഫോൺ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. സാംസങ്ങിന്‍റെ പുതിയ സീരീസായ ഗാലക്സി എസ്26 അടുത്തമാസം ഇന്ത്യയിലേക്ക്. ഫെബ്രുവരി 25ന് ഫോൺ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്.
ഗാലക്സി എസ്26 സീരീസിന് കീഴില്‍ സ്റ്റാന്‍ഡേര്‍ഡ് എസ്26, എസ്26 പ്ലസ്, എസ്26 അള്‍ട്രാ എന്നിവയാണ് അവതരിപ്പിക്കുക. 79,999 രൂപ മുതല്‍ 1,29,999 രൂപ വരെയായിരിക്കും വില.
ഗാലക്‌സി എസ്26 അള്‍ട്രയില്‍ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.9 ഇഞ്ച് QHD+ ഡൈനാമിക് അമോലെഡ് പാനല്‍ ലഭിച്ചേക്കാം. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റ് ആയിരിക്കും ഇതിന് കരുത്തുപകരുക. കൂടാതെ 16ജിബി റാമും 1ടിബി സ്റ്റോറേജുമായി ഇത് ജോടിയാക്കിയേക്കാം. 5,400 എംഎഎച്ച് ബാറ്ററിയും 60W വയര്‍ഡ് ചാര്‍ജിങ്ങും ഇതിന് ലഭിച്ചേക്കാം.
കാമറയുടെ കാര്യത്തില്‍ 200MP മെയിന്‍ സെന്‍സര്‍ (f/1.7 അപ്പര്‍ച്ചര്‍), 50MP അള്‍ട്രാവൈഡ് ലെന്‍സ്, 3x ഒപ്റ്റിക്കല്‍ സൂം എന്നിവ ഉള്ള 12MP ടെലിഫോട്ടോ ലെന്‍സ്, 5x ഒപ്റ്റിക്കല്‍ സൂം ഉള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ക്വാഡ്-കാമറ സജ്ജീകരണവുമായി ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യത.
ഗാലക്‌സി എസ് 26 പ്ലസിന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് QHD+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ ലഭിച്ചേക്കാം. ചിലയിടങ്ങളില്‍ Exynos 2600 ചിപ്‌സെറ്റും ബാക്കിയുള്ള സ്ഥലങ്ങളില്‍ Snapdragon 8 Elite Gen 5 ഉം ആയിരിക്കും ഇതിന് കരുത്തുപകരുക.
45W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 4,900mAh ബാറ്ററി ഇതിന് ലഭിച്ചേക്കാം. കാമറയ്ക്ക്, 50MP മെയിന്‍ സെന്‍സര്‍, 12MP അള്‍ട്രാവൈഡ് ലെന്‍സ്, 3x ഒപ്റ്റിക്കല്‍ സൂം ഉള്ള 12MP ടെലിഫോട്ടോ ലെന്‍സ് എന്നിവയുള്ള ഒരു ട്രിപ്പിള്‍ കാമറ സജ്ജീകരണം ലഭിക്കാനുള്ള സാധ്യതയുണ്ട്.
സ്റ്റാന്‍ഡേര്‍ഡ് എസ്26 ന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.3-ഇഞ്ച് ഫുള്‍ HD+ ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേ ലഭിച്ചേക്കാം. ഇതിന് Samsung Exynos 2600 അല്ലെങ്കില്‍ Snapdragon 8 Elite Gen 5 ലഭിച്ചേക്കാം. 4,300 mAh ബാറ്ററിയോടെയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. 5
0MP മെയിന്‍ സെന്‍സര്‍, 12MP അള്‍ട്രാവൈഡ് ലെന്‍സ്, 3x ഒപ്റ്റിക്കല്‍ സൂം ഉള്ള 12MP ടെലിഫോട്ടോ ലെന്‍സ് എന്നിവയുള്ള ഒരു ട്രിപ്പിള്‍ കാമറ സജ്ജീകരണത്തോടെ ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.
Join Our Whats App group

Post A Comment: