തളിപ്പറമ്പ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ആന്തൂർ തലുവിൽക്കുന്നുംപുറം സെന്‍റ് മേരീസ് സ്കൂളിനു സമീപം താമസിക്കുന്ന കെ.വി. സുമിത്ത് (22) ആണ് മരിച്ചത്.
ബുധനാഴ്ച്ച വൈകിട്ട് ആറോടെ വീടിനു സമീപത്തെ മൈതാനത്താണ് സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ പറശിനിക്കടവിലെ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളെജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെ.വി. മോഹനൻ, സുശീല ദമ്പതികളുടെ മകനാണ്.
Join Our Whats App group

Post A Comment: