കണ്ണൂർ: ഒന്നര വയസുകാരനെ കടലിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. രണ്ടാം പ്രതിയായിരുന്ന ശരണ്യയുടെ കാമുകൻ നിധിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു.
ഗൂഡാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ എന്നീ തെളിയിക്കാനാവില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച്ച പറ്റിയെന്നും കോടതി വിലയിരുത്തി.
2020 ഫെബ്രുവരി 17നാണ് ശരണ്യ മകൻ തയ്യിൽ കൊടുവള്ളി ഹൗസിൽ വിയാനെ (ഒന്നര) തയ്യിൽ കടൽതീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് കടൽ ഭിത്തിയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ അച്ഛൻ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസിൽ പരാതി നൽകിയെങ്കിലും ശരണ്യക്കെതിരെ പ്രണവ് പരാതി നൽകിയതോടെ അന്വേഷണം ഇരുദിശയിലേക്കും നീങ്ങി.
തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ശരണ്യയാണ് കൊലയാളിയെന്ന് കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാൻ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
Join Our Whats App group

Post A Comment: