ചെന്നൈ: തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങൾ നൽകുന്നത് രാഷ്ട്രീയ പാർട്ടികളുടെ പതിവാണ്. എന്നാൽ തമിഴ്നാട്ടിൽ ഇത്തവണ അണ്ണാ ഡിഎംകെ നൽകിയ വാഗ്ദാനം അൽപം കടന്നുപോയോ എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച.
അണ്ണാ ഡിഎംകെ അധികാരത്തിലെത്തിയാല്‍ കമിതാക്കള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര നൽകുമെന്നാണ് മുന്‍ മന്ത്രി കെ.ടി. രാജേന്ദ്ര ബാലാജിയുടെ വാഗ്ദാനം. ബസുകളില്‍ പുരുഷന്മാര്‍ക്കും സൗജന്യ യാത്രയെന്ന അണ്ണാ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പരാമര്‍ശിച്ചാണ് രാജേന്ദ്ര ബാലാജിയുടെ പ്രസ്താവന.
പുരുഷന്മാര്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര നിലവില്‍ വരുന്നതോടെ ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരോടൊത്തും യുവാക്കള്‍ക്ക് തങ്ങളുടെ കമിതാക്കള്‍ക്കൊപ്പവും ചെലവില്ലാതെ യാത്ര ചെയ്യാന്‍ അവസരം ലഭിക്കുമെന്നാണ് വിശദീകരണം.
സ്ത്രീകള്‍ക്ക് മാത്രം യാത്ര സൗജന്യമാക്കിയതിലൂടെ ഡിഎംകെ കുടുംബങ്ങളെ വിഭജിച്ചെന്ന് രാജേന്ദ്ര ബാലാജി ആരോപിച്ചു. സ്ത്രീകള്‍ സൗജന്യമായി ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ പുരുഷന്മാര്‍ പണം കൊടുത്ത് മറ്റു ബസുകളില്‍ പോകേണ്ട അവസ്ഥയാണെന്നും മുന്‍ മന്ത്രി പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Post A Comment: