www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1953) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഉപ്പുതറയിൽ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് ഒളിവിൽ

Share it:



ഇടുക്കി: ഉപ്പുതറ മത്തായിപ്പാറയിൽ യുവതിയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതം. മത്തായിപ്പാറ എംസി കവല മലയക്കാവിൽ സുബിന്‍റെ ഭാര്യ രജനി സുബിനാണ് (38) മരിച്ചത്. ഇവരുടെ ഭർത്താവ് സുബിൻ എന്ന രതീഷ് (43) ഒളിവിലാണ്. 

ചൊവ്വാഴ്ച്ച വൈകിട്ട് പത്താം ക്ലാസ് വിദ്യാർഥിയായ ഇളയ മകൻ സ്കൂൾ വിട്ട് വീട്ടെത്തിയപ്പോഴാണ് രജനിയെ കട്ടിലിൽ ചോര വാർന്ന നിലയിൽ കണ്ടത്. കുട്ടി ഉടൻ അയൽവാസികളെയും പഞ്ചായത്ത് മെമ്പറെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ രജനി മരിച്ചതായി കണ്ടെത്തി. 

കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുള്ളില്‍ കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലയിരുന്നു മൃതദേഹം. തലയ്ക്ക് അടിയേറ്റിട്ടുണ്ട്. ഇവരുടെ ഭർത്താവ് സുബിൻ മത്തായിപാറയിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇയാളും രജനിയും തമ്മിൽ കുടുംബ കലഹം നിലനിന്നിരുന്നു. ഇതെ ചൊല്ലി പൊലീസ് കേസും നിലവിലുണ്ട്. 

പലതവണ പിരിഞ്ഞു കഴിഞ്ഞിട്ടുള്ള ഇവർ ഒരു മാസം മുമ്പാണ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ പരപ്പില്‍ നിന്ന് സുബിന്‍ ബസില്‍ കയറി പോയതായി കണ്ടവരുണ്ട്. സുബിനും രജനിക്കും മൂന്നു മക്കളാണുള്ളത്. 

മൂവരും വിദ്യാര്‍ഥികളാണ്. ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി യൂനസ്, പീരുമേട് ഡി.വൈ.എസ്.പി വിശാല്‍ ജോണ്‍സണ്‍, ഉപ്പുതറ സി.ഐ എ. ഫൈസല്‍, എസ്.ഐ കെ.പി. സജി എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. മൃതദേഹം നിലവിൽ വീട്ടിൽ തന്നെ പൊലീസ് കാവലിലാണ്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മദാമ്മക്കുളം കണ്ടാലോ..



സാംസങ് ഗാലക്സി എസ് 26 അടുത്തമാസം 

മുംബൈ: സ്മാർട്ട് ഫോൺ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. സാംസങ്ങിന്‍റെ പുതിയ സീരീസായ ഗാലക്സി എസ്26 അടുത്തമാസം ഇന്ത്യയിലേക്ക്. ഫെബ്രുവരി 25ന് ഫോൺ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. 

ഗാലക്സി എസ്26 സീരീസിന് കീഴില്‍ സ്റ്റാന്‍ഡേര്‍ഡ് എസ്26, എസ്26 പ്ലസ്, എസ്26 അള്‍ട്രാ എന്നിവയാണ് അവതരിപ്പിക്കുക. 79,999 രൂപ മുതല്‍ 1,29,999 രൂപ വരെയായിരിക്കും വില. 

ഗാലക്‌സി എസ്26 അള്‍ട്രയില്‍ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.9 ഇഞ്ച് QHD+ ഡൈനാമിക് അമോലെഡ് പാനല്‍ ലഭിച്ചേക്കാം. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റ് ആയിരിക്കും ഇതിന് കരുത്തുപകരുക. കൂടാതെ 16ജിബി റാമും 1ടിബി സ്റ്റോറേജുമായി ഇത് ജോടിയാക്കിയേക്കാം. 5,400 എംഎഎച്ച് ബാറ്ററിയും 60W വയര്‍ഡ് ചാര്‍ജിങ്ങും ഇതിന് ലഭിച്ചേക്കാം. 

കാമറയുടെ കാര്യത്തില്‍ 200MP മെയിന്‍ സെന്‍സര്‍ (f/1.7 അപ്പര്‍ച്ചര്‍), 50MP അള്‍ട്രാവൈഡ് ലെന്‍സ്, 3x ഒപ്റ്റിക്കല്‍ സൂം എന്നിവ ഉള്ള 12MP ടെലിഫോട്ടോ ലെന്‍സ്, 5x ഒപ്റ്റിക്കല്‍ സൂം ഉള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ക്വാഡ്-കാമറ സജ്ജീകരണവുമായി ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യത.

ഗാലക്‌സി എസ് 26 പ്ലസിന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് QHD+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ ലഭിച്ചേക്കാം. ചിലയിടങ്ങളില്‍ Exynos 2600 ചിപ്‌സെറ്റും ബാക്കിയുള്ള സ്ഥലങ്ങളില്‍ Snapdragon 8 Elite Gen 5 ഉം ആയിരിക്കും ഇതിന് കരുത്തുപകരുക. 

45W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 4,900mAh ബാറ്ററി ഇതിന് ലഭിച്ചേക്കാം. കാമറയ്ക്ക്, 50MP മെയിന്‍ സെന്‍സര്‍, 12MP അള്‍ട്രാവൈഡ് ലെന്‍സ്, 3x ഒപ്റ്റിക്കല്‍ സൂം ഉള്ള 12MP ടെലിഫോട്ടോ ലെന്‍സ് എന്നിവയുള്ള ഒരു ട്രിപ്പിള്‍ കാമറ സജ്ജീകരണം ലഭിക്കാനുള്ള സാധ്യതയുണ്ട്.

സ്റ്റാന്‍ഡേര്‍ഡ് എസ്26 ന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.3-ഇഞ്ച് ഫുള്‍ HD+ ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേ ലഭിച്ചേക്കാം. ഇതിന് Samsung Exynos 2600 അല്ലെങ്കില്‍ Snapdragon 8 Elite Gen 5 ലഭിച്ചേക്കാം. 4,300 mAh ബാറ്ററിയോടെയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. 5

0MP മെയിന്‍ സെന്‍സര്‍, 12MP അള്‍ട്രാവൈഡ് ലെന്‍സ്, 3x ഒപ്റ്റിക്കല്‍ സൂം ഉള്ള 12MP ടെലിഫോട്ടോ ലെന്‍സ് എന്നിവയുള്ള ഒരു ട്രിപ്പിള്‍ കാമറ സജ്ജീകരണത്തോടെ ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. 

Share it:

Idukki

Post A Comment: