മുംബൈ: ശവസംസ്കാര ചടങ്ങിനിടെ ജീവിതത്തിലേക്ക് തിരിച്ചെത്തി 103 വയസുകാരി. നാഗ്പൂർ ജില്ലയിലെ രാംടെക്കിലാണ് മരണം ഉറപ്പിച്ച വൃദ്ധ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ഇതോടെ വിലാപ യാത്രക്കെത്തിയ ബന്ധുക്കൾ കേക്ക് മുറിച്ച് ആഘോഷിച്ച ശേഷമാണ് മടങ്ങിയത്. ഗംഗാഭായ് സഖാരെയെന്ന 103 വയസുകാരിയാണ് ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങൾക്കിടെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ബന്ധുക്കൾ ഒത്തുകൂടിയ സമയത്ത് ഇവരുടെ കാൽവിരലുകൾ അനങ്ങുന്നത് ഒരു ബന്ധുവിന്‍റെ ശ്രദ്ധയിൽപെടുകയായിരുന്നു. ഈ സമയത്ത് സംസ്കാരത്തിനായി ഇവരുടെ മൂക്കിൽ പഞ്ഞിവച്ച് വസ്ത്രം മാറി കൈകാലുകളും ബന്ധിച്ചിരുന്നു. മരണം ഉറപ്പിച്ചതിന്‍റെ പിറ്റേ ദിവസമാണ് ഇവരുടെ ശരീരത്തിൽ അനക്കം കാണുന്നത്. അതിനാൽ ദൂര സ്ഥലങ്ങളിലുള്ള ബന്ധുക്കൾ പോലും സസ്കാര ചടങ്ങിനായി എത്തിയിരുന്നു.
ശരീരം അനങ്ങുന്നത് കണ്ട് ഉടൻ തന്നെ പേരക്കുട്ടി ഇവരുടെ മൂക്കിലെ പഞ്ഞികൾ മാറ്റി. ഇതോടെ അവർ ആഴത്തിൽ ശ്വസിച്ചു. ഇതോടെ വീട് ആഘോഷത്തിലേക്ക് നീങ്ങി. ഇതിനിടെയാണ് ഈ ദിവസം ഇവരുടെ ജൻമദിനമാണെന്ന കാര്യവും ബന്ധുക്കൾ ഓർത്തത്. ഇതോടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവരെല്ലാം ജൻമദിനാഘോഷത്തിൽ പങ്കെടുത്താണ് മടങ്ങിയത്.
Join Our Whats App group

Post A Comment: