തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളിൽ ജനുവരി 15ന് സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ പ്രധാന വിളവെടുപ്പ് ഉത്സവമാണ് തൈപ്പൊങ്കൽ.
തമിഴ്നാടുമായി ചേർന്നു നിൽക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി ബാധകമാകുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്.
സമൃദ്ധമായ വിളവെടുപ്പിന് അനുഗ്രഹം നല്‍കിയ സൂര്യദേവനോടുള്ള നന്ദി പ്രകടനമായാണ് തൈപ്പൊങ്കല്‍ ആഘോഷിക്കുന്നത്. നാല് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളില്‍ ബോഗി പൊങ്കല്‍, തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍, കാണുംപൊങ്കല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍. കേരളത്തിലെ അതിര്‍ത്തി ജില്ലകളിലും തമിഴ് ജനവിഭാഗങ്ങള്‍ ഏറെയുള്ളയിടങ്ങളിലും വന്‍ ആവേശത്തോടെയാണ് ആഘോഷങ്ങള്‍ നടക്കുന്നത്.
തമിഴ്‌നാട്ടില്‍ ജനുവരി 15 മുതല്‍ 18 വരെ തുടര്‍ച്ചയായ നാല് ദിവസങ്ങള്‍ അവധിയാണ്. തൈപ്പൊങ്കല്‍ പ്രമാണിച്ച് കന്യാകുമാരി ജില്ല ഉള്‍പ്പെടെയുള്ള അയല്‍ പ്രദേശങ്ങളില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും പൊങ്കല്‍ ആഘോഷങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
Join Our Whats App group

Post A Comment: