ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ നിന്നും കാണാതായ വർക്ക് ഷോപ്പ് നടത്തിപ്പുകാരനായ യുവാവിനെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടിപ്പെരിയാർ വള്ളക്കടവ് പൊൻനഗർ കോളനിയിൽ താമസിക്കുന്ന മുരുകദാസ്- വിമല ദമ്പതികളുടെ മകൻ രാജേഷ് (28) ആണ് മരിച്ചത്.
ഇയാളെ കുറേ നാളുകളായി കാണാനില്ലായിരുന്നു. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് വണ്ടിപ്പെരിയാർ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. നെല്ലിമലയ്ക്ക് സമീപത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 20 ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
നെല്ലിമല കവലയിൽ ഓട്ടോറിക്ഷ വർക്ക്ഷോപ്പ് നടത്തിവരുകയായിരുന്നു രാജേഷ്. വ്യാഴാഴ്ച ഉച്ചയോടെ സ്ഥലം ഉടമ പറമ്പിൽ എത്തിയപ്പോൾ ദുർഗന്ധം അനുഭവപ്പെടുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Post A Comment: