ഷെജിയാങ് (ചൈന): വ്യായാമം ആരോഗ്യത്തിനു നല്ലതാണെങ്കിലും ശരീരം നോക്കാതെയുള്ള വ്യായാമം ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നാണ് ചൈനയിൽ നിന്നു വരുന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്. അമിത വ്യായാമ്മത്തെ തുടർന്ന് ഒരു യുവതിക്കുണ്ടായ ശാരീരിക മാറ്റത്തിന്‍റെ വാർത്തയാണ് ചൈനയിൽ നിന്നും പുറത്തു വരുന്നത്.
കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യയില്‍ താമസിക്കുന്ന 23- കാരിക്കാണ് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായത്. എല്ലാ ദിവസവും 70 മിനിറ്റ് നേരത്തോളമാണ് യുവതി വ്യായാമം ചെയ്‌തിരുന്നത്. കഠിനമായ വ്യായാമമായിരുന്നു ചെയ്‌തിരുന്നത്.
അമിതമായി വര്‍ക്ക്ഔട്ടുകള്‍ ശരീരത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പിന്നാലെ ഓരോ ആരോഗ്യപ്രശ്‌നങ്ങളും അലട്ടാന്‍ തുടങ്ങി. ആര്‍ത്തവ സമയത്തെ രക്തസ്രാവം കുറയുകയായിരുന്നു ആദ്യ സമയങ്ങളില്‍ നേരിട്ട പ്രശ്‌നം. പിന്നാലെ ഒന്നൊന്നായി ഓരോ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ തുടങ്ങി. ആര്‍ത്തവം പിന്നീട് വരാതെ ആവുകയും ചെയ്തതോടെ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്തു.
പരിശോധനയില്‍ ശരീരത്തിന്‍റെ ഹോര്‍മോണുകള്‍ 50 വയസുകാരിയുടേത് പോലെ ആയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മാത്രമല്ല അമിത വ്യായാമം വൃക്കകളും തകരാറിലാക്കിയെന്നും കണ്ടെത്തി. അതോടെ വ്യായാമം നിര്‍ത്താന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു.
ശരീരഭാരം 60 നു മുകളില്‍ എത്തിയപ്പോഴാണ് യുവതി വ്യായാമം ചെയ്യുന്നതിനായ് ജിമ്മില്‍ ജോയിന്‍ ചെയ്തത്. ആദ്യ കുറച്ച് മാസങ്ങളെത്തിയപ്പോള്‍ ശരീര ഭാരം കുറയുന്നുണ്ടെന്ന് കണ്ടതോടെ വല്ലാത്ത ആവേശവും ആത്മവിശ്വാസവും അവള്‍ക്ക് വന്നു.
അങ്ങനെ വര്‍ക്ക്ഒട്ടുകളോട് ഭ്രാന്തമായ ഇഷ്ടം ഉണ്ടായി. വര്‍ക്ക്ഔട്ട് ചെയ്യുന്ന സമയവും കൂട്ടി. എന്നാല്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ അവളെ അലട്ടിയതോടെ പൂര്‍ണമായി ജിമ്മില്‍ പോകുന്നതും വ്യായാമം ചെയ്യുന്നതും കുറയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ശരീരം പഴയതുപോലെയാക്കാന്‍ ചൈനീസ് പരമ്പരാഗത മരുന്നുകളാണ് നിര്‍ദേശിച്ചത്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ആറ് ജില്ലകളിൽ അവധി
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളിൽ ജനുവരി 15ന് സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ പ്രധാന വിളവെടുപ്പ് ഉത്സവമാണ് തൈപ്പൊങ്കൽ. തമിഴ്നാടുമായി ചേർന്നു നിൽക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി ബാധകമാകുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്.
സമൃദ്ധമായ വിളവെടുപ്പിന് അനുഗ്രഹം നല്‍കിയ സൂര്യദേവനോടുള്ള നന്ദി പ്രകടനമായാണ് തൈപ്പൊങ്കല്‍ ആഘോഷിക്കുന്നത്. നാല് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളില്‍ ബോഗി പൊങ്കല്‍, തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍, കാണുംപൊങ്കല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍. കേരളത്തിലെ അതിര്‍ത്തി ജില്ലകളിലും തമിഴ് ജനവിഭാഗങ്ങള്‍ ഏറെയുള്ളയിടങ്ങളിലും വന്‍ ആവേശത്തോടെയാണ് ആഘോഷങ്ങള്‍ നടക്കുന്നത്.
തമിഴ്‌നാട്ടില്‍ ജനുവരി 15 മുതല്‍ 18 വരെ തുടര്‍ച്ചയായ നാല് ദിവസങ്ങള്‍ അവധിയാണ്. തൈപ്പൊങ്കല്‍ പ്രമാണിച്ച് കന്യാകുമാരി ജില്ല ഉള്‍പ്പെടെയുള്ള അയല്‍ പ്രദേശങ്ങളില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും പൊങ്കല്‍ ആഘോഷങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

Post A Comment: