ഗുണ്ടൂർ: കാമുകന്‍റെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന്‍റെ മൃതദേഹത്തിനരികിലിരുന്ന് ഒരു രാത്രി മുഴുവൻ പോൺ വീഡിയോ കണ്ട് ഭാര്യ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ചിലുവുരു ഗ്രാമത്തിലാണ് സംഭവം. കാമുകന്‍റെ സഹായത്തോടെയാണ് ഉള്ളി വ്യാപാരിയായ ലോകം ശിവ നാഗരാജുവിനെ ഭാര്യ ലക്ഷ്മി മാധുരി ആസൂത്രിതമായി കൊലപ്പെടുത്തിയത്.
സംഭവ ദിവസം രാത്രി ലക്ഷ്മി ഭര്‍ത്താവിന് ബിരിയാണിയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. ഭര്‍ത്താവ് ബോധരഹിതനായതോടെ രാത്രി 11.30-ഓടെ ഭാര്യ കാമുകനായ ഗോപിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് നാഗരാജുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഗോപി നാഗരാജുവിന്‍റെ നെഞ്ചില്‍ ഇരിക്കുകയും ലക്ഷ്മി തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ഗോപി അവിടെനിന്നും പോയെങ്കിലും ലക്ഷ്മി മൃതദേഹത്തിനൊപ്പം രാത്രി മുഴുവന്‍ വീട്ടില്‍ തന്നെ തുടര്‍ന്നു. ഈ സമയത്താണ് അവര്‍ ഭര്‍ത്താവിന്‍റെ മൃതദേഹത്തിന് അരികിലിരുന്ന് പോണ്‍ വീഡിയോകള്‍ കണ്ടതെന്ന് പൊലീസ് പറയുന്നു.
പുലര്‍ച്ചെ നാലോടെ നാഗരാജു ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് മാധുരി അയല്‍ക്കാരോട് പറഞ്ഞു. ഭാര്യയുടെ വിശദീകരണത്തില്‍ സംശയം തോന്നിയ അയല്‍ക്കാരും സുഹൃത്തുക്കളും പൊലീസിനെ വിവരമറിയിച്ചു. ദമ്പതികള്‍ തമ്മിലുള്ള നിരന്തരമായ കലഹത്തെക്കുറിച്ചും ലക്ഷ്മിയുടെ വഴിവിട്ട ബന്ധവും അയല്‍ക്കാര്‍ക്ക് അറിയാമായിരുന്നു. നാഗരാജുവിന്‍റെ ചെവിക്കടുത്തുള്ള രക്തക്കറയും ശരീരത്തിലെ മുറിവുകളും കണ്ട സുഹൃത്തുക്കള്‍ ഉടന്‍ തന്നെ ബന്ധുക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയതാണ് മരണകാരണമെന്നും നെഞ്ചിലെ എല്ലുകള്‍ക്ക് ഒടിവുണ്ടെന്നും കണ്ടെത്തി. പൊലീസ് ചോദ്യം ചെയ്യലില്‍ ലക്ഷ്മി കുറ്റം സമ്മതിക്കുകയും കൊലപാതകത്തിന് ശേഷം രാത്രി മുഴുവന്‍ പോണ്‍ വീഡിയോകള്‍ കണ്ടുവെന്ന് വെളിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Join Our Whats App group

Post A Comment: