ഇടുക്കി: വീട്ടു പ്രാർഥന കഴിഞ്ഞ് പുറത്തിറങ്ങിയ 17 കാരൻ വീടിനു സമീപത്തെ കിണറ്റിൽ വീണു മരിച്ചു. അണക്കര കുങ്കിരിപ്പെട്ടി കോട്ടക്കുഴിയില്‍ ബിജുവിന്‍റെ മകന്‍ ബിമല്‍ (17) ആണ് മരിച്ചത്. പുറ്റടി ഗവ. ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.
വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു അപകടം നടന്നത്. കുങ്കിരിപ്പെട്ടിക്കു സമീപം പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുത്ത് ഇറങ്ങുന്നതിനിടയെ വീടിന് സമീപത്തെ ആള്‍മറ ഇല്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു.
ഉടന്‍തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
ജെസിയാണ് മാതാവ്. ബിജോബിന്‍, ബില്‍ബിന്‍, ബില്‍ബിന എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം ശനി രാവിലെ പത്തിന് അണക്കര ഇവാഞ്ചലിക്കല്‍ പള്ളിയില്‍.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: