ബംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിന്‍റെ വൈരാഗ്യത്തിൽ 20 കാരിയെ കൊലപ്പെടുത്തിയ യുവാവ് ജീവനൊടുക്കി. കർണാടകയിലെ ബെലെഗാവിയിലാണ് സംഭവം നടന്നത്. ഐശ്വര്യ മഹേഷ് ലോഹറും കാമുകൻ പ്രശാന്ത് കുന്ദേകറുമാണ് (29) മരിച്ചത്.
നാഥ്പായ് സർക്കിളിൽ ബന്ധുവിന്‍റെ വീട്ടിലാണ് ഐശ്വര്യ താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് കൊലപാതകം നടന്നത്. ഐശ്വര്യയും പ്രശാന്തും പ്രണയത്തിലായിരുന്നു. പെയിന്‍റിങ് തൊഴിലാളിയായ പ്രശാന്ത് ഒരു വർഷമായി ഐശ്വര്യയോട് വിവാഹ കാര്യം പറയുന്നുണ്ടായിരുന്നു.
ഐശ്വര്യയുടെ അമ്മയോടും ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും സാമ്പത്തിക ഭദ്രതയുണ്ടാകട്ടെയെന്ന് പറഞ്ഞ് ഒഴിവാക്കി. ഇതിന്‍റെ വൈരാഗ്യത്തിൽ ഇന്നലെ ഐശ്വര്യ താമസിക്കുന്ന സ്ഥലത്തെത്തിയ പ്രശാന്ത് വീണ്ടും വിവാഹ കാര്യം പറയുകയും പിന്നീട് വാക്ക് തർക്കത്തിലാകുകയുമായിരുന്നു.
എന്നാൽ യുവതി ഇത് നിരസിച്ചതോടെ കൈയിൽ കരുതിയിരുന്ന വിഷം യുവതിയെ കുടിപ്പിക്കാൻ ശ്രമിച്ചു. യുവതി ചെറുത്തു നിന്നതോaടെയാണ് കത്തിയെടുത്ത് കഴുത്തറുത്തത്. തുടർന്ന് യുവാവും കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: